കേരള ജല അതോറിറ്റിയുടെ കോടികളുടെ ഭൂമി ബി.ഒ.ടി പദ്ധതികൾക്ക് കൈമാറാൻ നീക്കം

- Advertisement -spot_img

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ജല അതോറിറ്റി ഭൂമി ബി.ഒ.ടി പദ്ധതികൾക്ക് കൈമാറാൻ നീക്കം. വാണിജ്യ കേന്ദ്രങ്ങൾ, റിസോർട്ടുകൾ, റസ്റ്റാറന്‍റുകൾ, ഗെസ്റ്റ് ഹൗസുകൾ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കുകയാണ് ലക്ഷ്യം. അതോറിറ്റിക്ക് നിർമാണ പ്രവർത്തനങ്ങൾക്കുള്ള പണം ഇല്ലാത്തതിനാൽ നിക്ഷേപകരെ കണ്ടെത്തി ‘പ്രഫഷനൽ’ ആയി പദ്ധതി നിർവഹണം നടത്താനാണ് തീരുമാനം. ഇതിനായി ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. ജല അതോറിറ്റി എം.ഡി, ടെക്നിക്കൽ മെംബർ, പ്രോജക്ട്സ് ആൻഡ് ഓപറേഷൻസ് ചീഫ് എൻജിനീയർ, ഫിനാൻസ് മാനേജർ തുടങ്ങിയവർ പങ്കെടുത്തു. ‘നോൺ വാട്ടർ റവന്യൂ പ്രോജക്ടുകൾ’ എന്ന പേരിലാണ് പദ്ധതി.

- Advertisement -

ബി ഒ ടി പദ്ധതികൾക്കായി കൈമാറുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം രേഖകളിൽ അതോറിറ്റിക്ക് തന്നെയായിരിക്കുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ നൽകുന്ന കരാറുകൾ സ്വത്തുവകകളിൽ അതോറിറ്റിയുടെ നിയന്ത്രണം നഷ്ട്ടപ്പെടുത്തുമെന്നാണ് ആശങ്ക. ബി.ഒ.ടി അടിസ്ഥാനത്തിൽ നൽകിയ മണിയാർ ജലവൈദ്യുതി പദ്ധതി കാലവധി കഴിഞ്ഞിട്ടും കെ.എസ്.ഇ.ബിക്ക് കൈമാറാൻ സ്വകാര്യ കമ്പനി മടിക്കുന്നതിന് സമാനമായ സാഹചര്യമാവും ജല അതോറിറ്റിയും നേരിടേണ്ടിവരികയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

- Advertisement -

ഗെസ്റ്റ്ഹൗസുകൾ, ഇൻസ്പെക്ഷൻ ബംഗ്ലാവുകൾ, വാണിജ്യ കേന്ദ്രങ്ങൾ, റിസോർട്ടുകൾ, റസ്റ്റാറന്‍റുകൾ എന്നിങ്ങനെ വിവിധ പദ്ധതികളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരിഗണിക്കുന്നത്. നിലവിലെ ഗെസ്റ്റ് ഹൗസുകളോട് ചേർന്ന് പുതിയവ നിർമിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ പഴയ കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണി, പരിപാലനം എന്നിവയും അതേ കരാറുകാരന് നൽകാനും ഉദ്ദേശിക്കുന്നു. ഒരേക്കറിൽ കൂടുതൽ സ്ഥലമുള്ളയിടങ്ങളിൽ നിലവിലെ കെട്ടിടങ്ങൾ പല സ്ഥലത്തായി ഉണ്ടെങ്കിൽ പുനഃക്രമീകരിച്ച് പുതിയ കെട്ടിടത്തിന് സ്ഥലമൊരുക്കാനും നിർദേശം നൽകി.

നിക്ഷേപകരെ ആകർഷിക്കുന്ന രീതിയിൽ പദ്ധതിക്ക് രൂപം നൽകാനാണ് നിർദേശം. ജല അതോറിറ്റിയുടെ കൈവശം ’ചെലവിടാൻ പണമില്ല’ എന്ന് അധികൃതർ തന്നെ വ്യക്തമാക്കുന്ന സാഹചര്യത്തിൽ ബി.ഒ.ടി മാതൃകയാണ് പ്രധാനമായും മുന്നിലുള്ളതെങ്കിലും ഇതേക്കുറിച്ച് കഴിഞ്ഞ ഉന്നതതല യോഗത്തിലും വ്യക്തത വരുത്തിയിട്ടില്ല. പണം ‘നിക്ഷേപകരിൽനിന്ന് കണ്ടെത്തും’ എന്ന് മാത്രമാണ് യോഗ തീരുമാനം. 

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img