ചൂടുചായ ഊതിയൂതി കുടിക്കുന്നവരാണോ നിങ്ങൾ?, അന്നനാളത്തിലെ അർബുദസാധ്യത കൂട്ടുമെന്ന് ഡോക്ടർ
’ചൂടുചായ ഊതിയൂതി കുടിക്കാനാണ് ഗുപ്തനിഷ്ടം’’- ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലെ ഈ ഡയലോഗ് മിക്കവർക്കും ഓർമയിലുണ്ടാവും. ചായയുടെ കാര്യത്തിൽ ചിലർക്ക് ചൂടോടെ കുടിക്കാനാണ് ഇഷ്ടമെങ്കിൽ ഇനി ചിലർക്ക് ആറിയതിനുശേഷമാണ് ഇഷ്ടം. തിളച്ച അതേ ചൂടോടെ കുടിക്കുന്നവരുമുണ്ട്. അതത്ര നല്ല ശീലമല്ലെന്ന് മാത്രമല്ല ഭാവിയിൽ അർബുദത്തിനുവരെ കാരണമാകാമെന്നും