നെടുമ്പറമ്പിൽ ഫിനാൻസ് എറ്റെടുക്കാൻ ഉർജ അദാനിയും ആൽഫ നിയോൺഗ്രൂപ്പും ; സാമ്പത്തിക മേഖലയിൽ  തന്ത്രപരമായ നീക്കത്തിന് ഇരുവരും  കൈകോർക്കുന്നു

- Advertisement -spot_img

ന്യൂഡൽഹി> ഏഴ് വർഷത്തെ സ്ട്രാറ്റജിക് പ്ലാനിൻ്റെ ഭാഗമായി  അൽഫനിയോൺ ഗ്രൂപ്പും ഉർജ-അദാനിയും സാമ്പത്തിക വ്യാപാര മേഖലയിൽ പരസ്പരം കൈകോർക്കുകയാണ്. ഇവരുടെ ഒരുമിച്ചുള്ള നീക്കത്തിൻ്റെ ആദ്യപടിയായി കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന  നെടുംപറമ്പിൽ ഗ്രൂപ്പിനെ (NCS) ഏറ്റെക്കുമെന്നാണ് വിവരം. ANI വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. Nedumbarambil Group ൻ്റെ പ്രവർത്തനം പുനഃക്രമീകരിക്കാനും വിപുലീകരിക്കാനുമാണ് ഇവർ  പദ്ധതിയിടുന്നത്. കൂടാതെ ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിനും പുനഃസംഘടിപ്പിക്കുന്നതിനുമുള്ള നിരവധി ദീർഘകാല പദ്ധതികൾ നടപ്പിലാക്കാനും ഈ സഹകരണം ലക്ഷ്യമിടുന്നുണ്ട്.

- Advertisement -

തകർച്ചയിൽ നിൽക്കുന്ന Nedumbarambil Finance ഉം, Nedumbarambil Group ഉം  പ്രവർത്തനം നിലച്ച സ്ഥിതിയാണിപ്പോൾ. നിരവധി നിയമ പ്രശ്നങ്ങളും ഇവർ നേരിടുന്നുണ്ട്. ബഡ്സ് ആക്ട് പ്രകാരം ഇവരുടെ സ്വത്തുവകകൾ കണ്ടു കെട്ടിയിരുന്നു. ഉടമകൾ ജയിലിലുമായി. എന്നാൽ  ഇതിനെല്ലാം മുമ്പ് തന്നെ കമ്പനി ഏറ്റെടുക്കൽ ചർച്ചകൾ ആരംഭിച്ചിരുന്നതായാണ് വിവരം. ചില സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് ഏറ്റെടുക്കൽ വൈകിയതെന്നാണ് ലഭിക്കുന്ന സൂചന. ഏതായാലും നെടുമ്പറമ്പിൽ ഗ്രൂപ്പിൻ്റെ ഏറ്റെടുക്കൽ വൈകാതെ പൂർത്തിയാക്കുമെന്നാണ്  ഉർജ അദാനിയും ആൽഫ നിയോൺഗ്രൂപ്പും നൽകുന്ന സൂചന.

- Advertisement -

അടുത്ത ഏഴ് വർഷത്തിനുള്ളിൽ നിർദ്ദിഷ്ട പുതിയ കമ്പനിയുടെ (NBFC) ബിസിനസ് സമന്വയിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഒരു അഭിലാഷ പദ്ധതി ഈ സംരംഭത്തിൽ ഉൾപ്പെടുന്നുണ്ട്. മിനേഷ് കീർത്തിലാൽ അദാനി, അമിത് ഉപാധ്യായ, ഗിരീഷ് എസ് പിള്ള എന്നിവരാണ് ഇതിന് മുൻകൈയെടുക്കുന്നത്. നെടുമ്പറമ്പിൽ ഗ്രൂപ്പിൻ്റെ നിലവിലുള്ള പ്രവർത്തനങ്ങൾ ഏകീകരിക്കാനും ഉപഭോക്തൃ വിശ്വാസം നേടാനും സാമ്പത്തിക വ്യാപാരത്തിൽ രാജ്യവ്യാപകമായി സാന്നിധ്യം ഉറപ്പിക്കാനും പങ്കാളിത്തം പദ്ധതിയിടുന്നു. എല്ലാ പങ്കാളികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട്, നിയമപരമായ ചട്ടക്കൂടുകൾ (ബഡ്‌സ് ആക്റ്റ്, ആർബിഐ, ആർഒസി, പിഎഫ്, ഇഎസ്ഐ, കേരള ഗവൺമെൻ്റ് റെഗുലേഷൻസ്, കോർട്ട് മാൻഡേറ്റ്‌സ്, സ്റ്റാറ്റിയൂട്ടറി ഓഡിറ്റുകൾ എന്നിവയുൾപ്പെടെ) പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നുമാണ് ഇവർ അവകാശപ്പെടുന്നത്.

ഈ സംരംഭത്തിൽ എല്ലാ ബ്രാഞ്ചുകളുടെയും ഹെഡ് ഓഫീസിൻ്റെയും നിയമപരമായ ഓഡിറ്റിംഗ്, കൃത്യമായ ജാഗ്രത ഉറപ്പാക്കൽ, എല്ലാ നിയമപരമായ ആവശ്യകതകളും പാലിക്കൽ എന്നിവ ഉൾപ്പെടുത്തും. പ്രവർത്തനത്തിലുടനീളം നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കും. കമ്പനിയെ പുനരുജ്ജീവിപ്പിക്കാൻ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുടുത്തും. നിലവിലുള്ളതും ഭാവിയിലെതുമായ പങ്കാളികൾക്ക് സുസ്ഥിരമായ വളർച്ച ഉറപ്പാക്കുക എന്നതാണ് സംയുക്ത ദൗത്യത്തിൻ്റെ ലക്ഷ്യമെന്നാണ് അവകാശവാദം.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img