സിറിയ വിരണ്ട മണിക്കൂറുകള്‍; മിസൈല്‍ കേന്ദ്രം  തകർത്ത് ഇസ്രയേൽ

- Advertisement -spot_img

സിറിയൻ തന്ത്രപ്രധാന കേന്ദ്രം തകര്‍ക്കുന്ന മറ്റൊരു വീഡിയോ കൂടി ഇസ്രയേല്‍ പുറത്തുവിട്ടു. സിറിയന്‍ മിസൈല്‍ നിര്‍മാണ കേന്ദ്രം ഇസ്രയേല്‍ കമാന്‍ഡോകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. 120 കമാന്‍ഡോകളാണ് ഈ ദൗത്യത്തില്‍ പങ്കെടുക്കുന്നത്. സെപ്റ്റംബര്‍ 8ന് ഉള്ള ആക്രമണ വീഡിയോ ആണ് പുറത്തുവന്നത്.

പശ്ചിമ സിറിയയിലെ മസ്യാഫ് മേഖലയ്ക്ക് സമീപമുള്ള മിസൈല്‍ നിര്‍മാണ കേന്ദ്രമാണ് തകര്‍ത്തത്. ലെബനനിലേക്കുള്‍പ്പെടെ മിസൈല്‍ വിതരണം ലക്ഷ്യമിട്ട് നിര്‍മിച്ച കേന്ദ്രമാണിത്. സിറിയന്‍ സേനയുടെ ശക്തമായ സാന്നിധ്യവുമുണ്ട്. മൂന്നു ഭാഗങ്ങളായി ഭൂമിക്കടിയിലാണ് ഈ കേന്ദ്രമുള്ളത്.

20 യൂണിറ്റ് ഹെലികോപ്റ്ററുകള്‍, 100 ഷാല്‍ഡാഗ് കമാന്‍ഡോകള്‍, 21-ഓളം യുദ്ധവിമാനങ്ങള്‍ അഞ്ച് ഡ്രോണുകള്‍ എന്നിവയാണ് ദൗത്യത്തില്‍ പങ്കെടുത്തത്. റഡാര്‍ ഒഴിവാക്കാന്‍ മെഡിറ്ററേനിയന്‍ കടലിന്റെ മുകളിലൂടെയാണ് സഞ്ചരിച്ചത്. താവളത്തിന് കാവല്‍ നിന്ന സിറിയന്‍ സൈനികരെ വധിച്ച് താവളത്തില്‍ പലയിടങ്ങളിലായി ബോംബുകള്‍ സ്ഥാപിച്ച് റിമോട്ട് സംവിധാനത്തിലൂടെയാണ് കേന്ദ്രം തകര്‍ത്തത്.

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img