ചേലക്കര ജനറൽ ആശുപത്രിയിലെ അതിക്രമം; പി വി അൻവറിനെതിരെ കുറ്റപത്രം സമർപ്പിച്ചു

- Advertisement -spot_img

തൃശൂര്‍: ഡിഎഫ്ഒ ഓഫീസ് ആക്രമണത്തിൻ്റെ പേരിൽ ജയിലിലായ പി വി അൻവറിന് ജാമ്യം ലഭിച്ചതിന് പിന്നാലെ മറ്റൊരു കുരുക്ക്. ചേലക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ചേലക്കര ജനറൽ ആശുപത്രിയിൽ അതിക്രമം നടത്തിയ സംഭവത്തില്‍ എംഎല്‍എ പി വി അൻവറിനെതിരെ കുറ്റപത്രം സമർപ്പിച്ചു. പി വി അൻവർ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കുറ്റപത്രം. വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ചേലക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ചേലക്കര ജനറൽ ആശുപത്രിയിൽ അതിക്രമിച്ച് കയറി ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്നതായിരുന്നു കേസ്. ബി എൻ എസിലെ 221 ആം വകുപ്പും , ആശുപത്രി സംരക്ഷണ നിയമം ഭേദഗതിയിലെ 4 , 3 വകുപ്പുകളും ആണ് ചുമത്തിയിട്ടുള്ളത്.

- Advertisement -

താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ സുനില്‍കുമാര്‍ നല്‍കിയ പരാതിയിലായിരുന്നു പി വി അൻവറിനെതിരെ കേസെടുത്തത്. ചേലക്കരയിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍ കെ സുധീറിനും അനുയായികള്‍ക്കുമൊപ്പമെത്തിയ അന്‍വര്‍ ആശുപത്രിയിലെത്തി ഒപിയിലുണ്ടായിരുന്ന ഡോക്ടര്‍ സെബാസ്റ്റ്യനോട് തട്ടിക്കയറുകയും ആശുപത്രി ജീവനക്കാരോട് മോശമായി സംസാരിക്കുകയും ചെയ്തെന്നാണ് പരാതി. അനുവാദമില്ലാതെ ആശുപത്രിയില്‍ പ്രവേശിച്ച് ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയതിനെതിരെയാണ് കേസെടുത്തിട്ടുള്ളത്.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img