മധുര പാനീയങ്ങൾ  അപകടം വിതക്കും; പഠനം പറയുന്നു - Kerala Times    

മധുര പാനീയങ്ങൾ  അപകടം വിതക്കും; പഠനം പറയുന്നു

January 9, 2025
sugary drinks.jpg
sugary drinks.jpg

മധുര പാനീയങ്ങൾ പൊതുവേ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമ്മുക്കറിയാം. പുതിയ പഠനം പറയുന്നതും അത് തന്നെയാണ്. മധുര പാനീയങ്ങളുടെ ഉപഭോഗം ടൈപ്പ് 2 പ്രമേഹ രോഗികളുടെയും ഹൃദ്രോഗികളുടെയും എണ്ണം വർദ്ധനവ് ഉണ്ടാക്കിയതായി വിദഗ്ധർ പറയുന്നു. നാർച്ചർ മെഡിസിൻ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. കൊളംബിയയിലെ ടൈപ്പ് 2 പ്രമേഹത്തിൻ്റെ 50 ശതമാനത്തിലധികം പുതിയ കേസുകളും പഞ്ചസാര പാനീയങ്ങൾ മൂലമാണെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.ആഗോളതലത്തിൽ പഞ്ചസാര-മധുരമുള്ള പാനീയങ്ങളുടെ ഉപഭോഗം തടയാൻ അടിയന്തിര, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഇടപെടലുകൾ ആവശ്യമാണെന്ന് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ എപ്പിഡെമിയോളജിസ്റ്റ് ഡോ. ലോറ ലാറ-കാസ്റ്റർ. പറഞ്ഞു.

പഞ്ചസാര അടങ്ങിയ എല്ലാ പാനീയങ്ങളിലും കലോറി കൂടുതലാണ്. പ്രധാനമായി വേണ്ട പോഷകങ്ങൾ ഒന്നും തന്നെ അടങ്ങിയിട്ടില്ല. ഇത് അമിതമായി വിശപ്പ് അനുഭവപ്പെടുന്നതിന് ഇടയാക്കും.  കാലക്രമേണ, ഇത് ശരീരഭാരവും അമിതവണ്ണവും മറ്റ് പല ഉപാപചയ പ്രശ്നങ്ങൾക്കും കാരണമാകും. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നത് അപകടസാധ്യത കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. മധുരം കഴിക്കാൻ തോന്നുമ്പോൾ പഞ്ചസാരയ്ക്ക് പകരം ഈന്തപ്പഴമോ അൽപം ശർക്കരയോ കഴിക്കാവുന്നതാണ്.   ഇവ കഴിക്കുന്നുണ്ടെങ്കിൽ പോലും അളവ് പ്രത്യേകം ശ്രദ്ധിക്കുക. ഈന്തപ്പഴം രണ്ടോ മൂന്നോ. അതിൽ കൂടരുത്. മറ്റൊന്ന് ശർക്കര. അതും അളവ് കൂടാതെ ശ്രദ്ധിക്കുക.

Latest from Blog

error: Content is protected !!