Gold Price Today; സ്വർണവിലയിൽ ഇടിവ്; പ്രതീക്ഷയോടെ സ്വർണാഭരണ പ്രേമികൾ

- Advertisement -spot_img

കൊച്ചി>സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു. പവന് 120  രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ സ്വർണവില കുത്തനെ ഉയർന്ന് രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 59,480 രൂപയാണ്.

കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 960 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇസ്രായേലും ഹമാസും ഞായറാഴ്ച മുതൽ വെടിനിർത്തൽ കരാറിൽ ഒപ്പു വെച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര ഡോളർ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണവില ഉയരാൻ കാരണമായി. ഇന്നലെ രൂപ ശക്തി പ്രാപിച്ചതോടെ സ്വർണവിലയിൽ നേരിയ ഇടിവാണ് ഉണ്ടായത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,435 രൂപയാണ്. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വിപണി വില 6130 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്.

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img