പി.എഫ് അക്കൗണ്ട് ട്രാൻസ്ഫറിന് ഇനി മുതൽ തൊഴിലുടമയുടെ അനുമതി വേണ്ട, മാറ്റം ഇങ്ങനെ - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

പി.എഫ് അക്കൗണ്ട് ട്രാൻസ്ഫറിന് ഇനി മുതൽ തൊഴിലുടമയുടെ അനുമതി വേണ്ട, മാറ്റം ഇങ്ങനെ

January 21, 2025
epfo.jpg
epfo.jpg

ദില്ലി > എംപ്ലോയീ പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) പുതിയ പല മാറ്റങ്ങളും നടപ്പാക്കാൻ ഒരുങ്ങുകയാണ്. അതിൽ ഒന്നാണ് തൊഴിലുടമയുടെ ഇടപെടലില്ലാതെ തന്നെ പി.എഫ് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാനുള്ള സംവിധാനം. പ്രത്യേക കേസുകളിൽ പഴയതോ, നിലവിലുള്ളതോ ആയ തൊഴിലുടമയുടെ/കമ്പനിയുടെ അംഗീകാരം ഇല്ലാതെ തന്നെ ഓൺലൈൻ ട്രാൻസ്ഫർ ക്ലെയിമുകൾ നൽകാൻ സാധിക്കുമെന്നതാണ് പ്രത്യേകത. ജോലി മാറുന്ന സാഹചര്യത്തിൽ പി.എഫ് അക്കൗണ്ട് പഴയ സ്ഥാപനത്തിൽ നിന്ന് പുതിയതിലേക്ക് മാറ്റേണ്ടതായി വരുന്നു. ഓൺലൈനായ ഇത്തരം ട്രാൻസ്ഫർ ക്ലെയിമുകൾക്ക് പഴയ തൊഴിലുടമയോ, പുതിയ കമ്പനിയോ അനുമതി നൽകണമെന്ന വ്യവസ്ഥ ഭൂരിഭാഗം കേസുകളിലും ഇനി ഉണ്ടാവുകയില്ല.

പുതിയ റിവൈസ്ഡ് പ്രോസസ് നടപ്പാക്കുന്നതോടെ ഭാവിയിൽ 1.30 കോടി ട്രാൻസ്ഫർ ക്ലെയിമുകളിൽ 1.20 കോടിയും, അതായത് ആകെ ക്ലെയിമിന്റെ 94 ശതമാനവും നേരിട്ട് ഇ.പി.എഫ്.ഒയിലേക്കായിരിക്കും നേരിട്ട് ഫോർവേർഡ് ചെയ്യപ്പെടുകയെന്നും ഇതിൽ എംപ്ലോയറുടെ ഇടപെടലിന്റെ ആവശ്യമുണ്ടാവുകയില്ലെന്നും കേന്ദ്ര തൊഴിൽ മന്ത്രാലയം (Labour and Employment Ministry) പ്രസ്താവനയിൽ അറിയിച്ചു. ഈ റിവൈസ്ഡ് നടപടിക്രമം നടപ്പാകുന്നതോടെ ട്രാൻസ്ഫർ ക്ലെയിം ഇ.പി.എഫ്.ഒ നേരിട്ടായിരിക്കും പ്രൊസസ് ചെയ്യുക. ഇത് പി.എഫ് വരിക്കാർക്ക് വേഗത്തിൽ സേവനം ലഭ്യമാകുന്നതിന് ഇടയാക്കും. കൂടാതെ ഇ.പി.എഫ്.ഒ സേവനങ്ങൾ സംബന്ധിച്ച വിശ്വാസ്യതയും, സുതാര്യതയും വർധിക്കുമെന്നും സർക്കാർ അറിയിച്ചു.

എന്നാൽ എല്ലാ കേസുകളിലും ഇത് ബാധകമാവില്ല. തൊഴിലുടമയുടെ അനുമതിയില്ലാതെ നടത്താവുന്ന ട്രാൻസ്ഫറുകൾ സംബന്ധിച്ച വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.

  • 2017 ഒക്ടോബർ 1/ ശേഷം ഇഷ്യു ചെയ്ത യു.എ.എൻ ലിങ്ക് ചെയ്തിട്ടുള്ള, ആധാർ ലിങ്കിങ്ങുള്ള ഒരേ മെംബർ ഐഡിയിലെ ട്രാൻസ്ഫറുകൾ
  • 2017 ഒക്ടോബർ 1/ശേഷം ഇഷ്യു ചെയ്ത യു.എ.എൻ ലിങ്ക് ചെയ്തിട്ടുള്ള, ആധാർ ലിങ്കിങ്ങുള്ള വ്യത്യസ്ത മെംബർ ഐഡികൾ തമ്മിലുള്ള ട്രാൻസ്ഫറുകൾ
  • 2017 ഒക്ടോബർ 1ന് മുമ്പ് ഇഷ്യു ചെയ്ത യു.എ.എൻ ലിങ്ക് ചെയ്തിട്ടുള്ള ഒരേ മെംബർ ഐഡിയിലെ ട്രാൻസ്ഫറുകൾ. അതേ സമയം ഇവിടെ യു.എ.എൻ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. കൂടാതെ അംഗത്തിന്റെ പേര്, ജനനത്തിയതി, ജെൻഡർ എന്നിവ മെംബർ ഐ.ഡികളിൽ ഒരു പോലെയായിരിക്കണം (സ്ഥിരത പുലർത്തണം)
  • 2017 ഒക്ടോബർ 1/ശേഷം ഇഷ്യു ചെയ്ത യു.എ.എൻ ലിങ്ക് ചെയ്തിട്ടുള്ള, ആധാർ ലിങ്കിങ്ങുള്ള വ്യത്യസ്ത മെംബർ ഐഡികൾ തമ്മിലുള്ള ട്രാൻസ്ഫറുകൾ. ഇവിടെ കുറഞ്ഞത് ഒരു ഇഷ്യു എങ്കിലും 2017 ഒക്ടോബർ 1ന് മുമ്പായിരിക്കണം. കൂടാതെ ഇവിടെ ആധാർ ലിങ്കിങ്ങും, വിവിധ ഐ.ഡികളിൽ മെംബർ ഐഡി പൊരുത്തം എന്നിവയും ഉണ്ടായിരിക്കണം.

ഈ മാറ്റം നിലവിൽ വരുന്നതോടെ ഇ.പി.എഫ്.ഒ അംഗങ്ങൾക്ക് ഇ.പി.എഫ്.ഒ പോർട്ടൽ വഴി തങ്ങളുടെ പി.എഫ് ട്രാൻസ്ഫർ നേരിട്ട് നടത്താൻ സാധിക്കും

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss