തൃശ്ശൂരിൽ അയൽവാസിയുടെ പറമ്പിൽ മധ്യവയസ്കയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

- Advertisement -spot_img

തൃശ്ശൂർ> മണലൂരിൽ മധ്യവയസ്കയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വേളയിൽ വീട്ടിൽ ലത (56)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ലത ഭർത്താവ് മുരളിയോടൊപ്പം ചെന്നെയിലായിരുന്നു താമസം. ബിസിനസുകാരനായിരുന്ന ഭർത്താവിനെ 6 മാസം മുൻപ് ചെന്നൈയിൽ വച്ച് കാണാതായതാണ്. തുടർന്ന് ലത നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img