നിങ്ങളുടെ ആധാര്‍ വിവരങ്ങൾ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ? എങ്ങനെ എളുപ്പത്തില്‍ കണ്ടെത്താം?

- Advertisement -spot_img

MyAadhaar Portal (മൈ ആധാർ പോർട്ടൽ)> ആധാര്‍ കാര്‍ഡ് (Aadhar Card) എന്നത് ഇന്നു ഇന്ത്യയിലെ ഒരു നിര്‍ബന്ധിത രേഖയാണ്. എന്നാല്‍ ആധാറുമായി ബന്ധപ്പെട്ട് നാള്‍ക്കുനാള്‍ തട്ടിപ്പുകളും വര്‍ധിച്ചു വരികയാണ്. പലരുടെയും ആധാര്‍ അവരുടെ അനുമതി കൂടാതെ ഉപയോഗിക്കപ്പെടുന്നുവെന്നതാണ് പ്രധാന വസ്തുത. ഇതിനു പ്രധാന കാരണം ആധാര്‍ കാര്‍ഡുകളുടെ അലക്ഷ്യ ഉപയോഗം കൂടിയാണ്. നിങ്ങളുടെ ബാങ്കിംഗ് ഇടപാടുകള്‍ മുതല്‍ ഹോട്ടല്‍ റിസര്‍വേഷനുകള്‍ വരെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ആധാര്‍ ഉപയോഗിക്കപ്പെടുന്നു.

- Advertisement -

പൊതു- സ്വകാര്യ മേഖലകളിലെ പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിനും, കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ആധാര്‍ ഉപയോഗിക്കപ്പെടുന്നു. സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍, സാമ്പത്തിക സേവനങ്ങള്‍, മൊബൈല്‍ കണക്ഷനുകള്‍ എന്നിവയുള്‍പ്പെടെയുള്ള നിരവധി സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാണ്. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉപയോക്താക്കള്‍ തന്നെ അതിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. ഐഡന്റിറ്റി മോഷണം, സാമ്പത്തിക തട്ടിപ്പ് എന്നിവയിലേയ്ക്ക് പലരും എത്തിപ്പെടുന്നത് പോലും ആധാറിന്റെ ദുരുപയോഗം കാരണമാണ്.

- Advertisement -

നിങ്ങൾ പുറത്ത് ആധാറിന്റെ ഒരു ഫോട്ടോകോപ്പി എടുക്കുമ്പോള്‍ പോലും അതു ഡ്യൂപ്ലിക്കേറ്റ് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. പൊതു ആവശ്യങ്ങള്‍ക്ക് മാസ്‌ക്ഡ് ആധാര്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് യുഐഡിഎഐ നിര്‍ഷ്‌കര്‍ഷിക്കുന്നു. എന്നാല്‍ എത്രപേര്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്? നിങ്ങളുടെ സമ്മതമില്ലാതെ മറ്റാരെങ്കിലും നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നുണ്ടോ എന്നും നിങ്ങള്‍ പരിശോധിക്കാനാകും. എന്നാല്‍ ഈ വിവരവും പലര്‍ക്കും അറിയില്ല.

myAadhaar പോര്‍ട്ടല്‍ ആണ് ഉപയോക്താക്കള്‍ക്ക് ഇത്തരമൊരു സേവനം നല്‍കുന്നത്. ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഉപയോഗം നിരീക്ഷിക്കാന്‍ സഹായിക്കുന്നു. അതുവഴി നിങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ അനധികൃത ആക്സസും തിരിച്ചറിയാം. നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഉപയോഗം എങ്ങനെ ഫലപ്രദമായി നിരീക്ഷിക്കാമെന്നു നോക്കാം

  • myAadhaar പോര്‍ട്ടല്‍ (https://myaadhaar.uidai.gov.in/login) സന്ദര്‍ശിക്കുക.
  • ഇവിടെ നിര്‍ദിഷ്ട സ്ഥലത്ത് നിങ്ങളുടെ ആധാര്‍ നമ്പറും, മൊബൈലില്‍ വരുന്ന ഒടിപിയും നല്‍കുക.
  • തുറന്നുവരുന്ന പേജില്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഉപയോഗങ്ങള്‍ കാണാനാകും. ഇത് അവലോകനം ചെയ്തു നിങ്ങള്‍ക്ക് ഉറപ്പാക്കാം.
  • ഇവിടെ നിങ്ങള്‍ നടത്താത്ത അല്ലെങ്കില്‍ തിരിച്ചറിയാത്ത ഇടപാടുകള്‍ ഉണ്ടെങ്കില്‍ ഉടന്‍ അധികൃതരെ അറിയിക്കുക.
  • സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ UIDAI വെബ്സൈറ്റ് സന്ദര്‍ശിച്ചും പരാതി അറിയിക്കാം.

NB: മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയാണ്. ആധാര്‍ കാര്‍ഡിന് വളരെ പ്രധാന്യമുണ്ട്. സൂക്ഷിച്ച് കൈകാര്യം ചെയ്യുക.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img