സംസ്ഥാനത്തെ സ്വർണ്ണവില കൊടുമുടിയിൽ; വെള്ളി നിരക്കുകളിൽ വർധന - Kerala Times    

സംസ്ഥാനത്തെ സ്വർണ്ണവില കൊടുമുടിയിൽ; വെള്ളി നിരക്കുകളിൽ വർധന

January 25, 2025
gold rate kerala.jpg
gold rate kerala.jpg

കൊച്ചി> സംസ്ഥാനത്തെ സ്വർണ്ണ വില സർവ്വകാല ഉയരത്തിൽ മാറ്റമില്ലാതെ തുടർന്ന്  (Kerala Gold Price). ഇന്ന് ഒരു പവന് 60,440 രൂപയും, ഗ്രാമിന് 7,555 രൂപയുമാണ് നിരക്ക്. രാജ്യാന്തര സ്വർണ്ണ വ്യാപാരം മികച്ച നേട്ടത്തിലാണ് വാരാന്ത്യത്തിൽ ക്ലോസിങ് നടത്തിയിരിക്കുന്നത്. ട്രോയ് ഔൺസിന് 15.16 ഡോളർ (0.55%) ഉയർന്ന് 2,771.73 ഡോളർ എന്നതാണ് നിരക്ക്. കേരളത്തിലെ വെള്ളി വിലയിൽ (Kerala Silver Price) ഇന്ന് വർധനയുണ്ട്.

ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ ബുധനാഴ്ച്ചയാണ് കേരളത്തിൽ പവൻ വില 60,000 രൂപ മറികടന്നത്. യു.എസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റെടുത്തതിന് ശേഷം നടത്തിയ പ്രഖ്യാപനങ്ങളാണ് ആഗോള സ്വർണ്ണ വില വർധിക്കാൻ കാരണമായത്. കഴിഞ്ഞ ദിവസം, യു.എസ് ഫെഡിനോട് പലിശ കുറയ്ക്കാൻ ആവശ്യപ്പെടുമെന്ന പ്രസ്താവന ട്രംപ് നടത്തിയതും രാജ്യാന്തര സ്വർണ്ണ വിലയെ കൊടുമുടികളിലെത്തിച്ചു. കേരളത്തിൽ ഈ മാസത്തെ താഴ്ന്ന വില രേഖപ്പെടുത്തിയിരിക്കുന്നത് ജനുവരി ഒന്നാം തിയ്യതിയാണ്. അന്ന് പവന് 57,200 രൂപയും, ഗ്രാമിന് 7,150 രൂപയുമായിരുന്നു വില. ഇവിടെ നിന്ന് ഇതു വരെ ഗ്രാമിന് 405 രൂപയും, പവന് 3,240 രൂപയുമാണ് വില ഉയർന്നിരിക്കുന്നത്.

സംസ്ഥാനത്തെ സ്വർണ്ണ വില – റെക്കോർഡുകൾ
കേരളത്തിൽ സ്വർണ്ണവില ഉയർന്ന നിലകളിലെത്തിയ തിയ്യതി, പവൻ വില, ഗ്രാം നിരക്ക് (രൂപ) എന്നീ ക്രമത്തിൽ താഴെ വിവരങ്ങൾ നൽകിയിരിക്കുന്നു.
1. 2025 ജനുവരി 24 & 25 : 60,440, 7,555
2. 2025 ജനുവരി 22 & 23 : 60,200, 7,525
3. 2024 ഒക്ടോബർ 31: 59,640, 7,455
4. 2025 ജനുവരി 17,20 & 21 : 59,600, 7,450
5. 2024 ഒക്ടോബർ 30 : 59,520, 7,440

വെള്ളി വില (Silver Price)
സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് വർധനയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ വർധിച്ച് 1,05,100 രൂപ എന്നതാണ് നിരക്ക്. 8 ഗ്രാമിന് 840.80 രൂപ, 10 ഗ്രാമിന് 1,051 രൂപ, 100 ഗ്രാമിന് 10,510 രൂപ എന്നിങ്ങനെയാണ് വിലനിലവാരം.

Latest from Blog

error: Content is protected !!