ATM വഴി പണം പിന്‍വലിച്ചാല്‍ ഇനി കൂടിയ നിരക്ക്; ഇന്റര്‍ചാര്‍ജ് കൂട്ടാന്‍ നീക്കം

- Advertisement -spot_img

രാജ്യത്ത് ഇനി മുതൽ എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍  ചെലവ് കൂടും. ഓരോ മാസത്തെയും സൗജന്യ ഇടപാടുകളുടെ പരിധിക്ക് ശേഷമുള്ള വക്ക് ഈടാക്കുന്ന നിരക്ക് വര്‍ധിപ്പിക്കാനാണ് നീക്കം. നിലവില്‍ 21 രൂപയാണ് ഇന്റര്‍ചാര്‍ജ് നിരക്ക്. ഇത് 22 രൂപയിലേക്ക് ഉയര്‍ത്താനാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ശിപാര്‍ശ ചെയ്തിരിക്കുന്നത്.

ഇതര ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുമ്പോഴുള്ള ഇന്റര്‍ബാങ്ക് ചാര്‍ജ് 17 രൂപയില്‍ നിന്ന് 19ലേക്ക് ഉയര്‍ത്താനും ശിപാര്‍ശയുണ്ട്. ഓരോ മാസവും സ്വന്തം ബാങ്കുകളില്‍ അഞ്ച് തവണ സൗജന്യമായി എ.ടി.എമ്മുകളില്‍ നിന്ന് ഒരാള്‍ക്ക് പണം പിന്‍വലിക്കാം.

ബാങ്കുകള്‍ക്ക് ചെലവേറിയെന്നതാണ് കാരമായി പറയുന്നത്. മറ്റ് ബാങ്കുകളുടെ പ്രതിമാസ എ.ടി.എം ഉപയോഗം മെട്രോ നഗരങ്ങളില്‍ മൂന്നും മെട്രോ ഇതര നഗരങ്ങളില്‍ അഞ്ചെണ്ണവുമാണ് സൗജന്യം. എ.ടി.എം സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ഒരു ബാങ്ക് മറ്റൊരു ബാങ്കിന് ചാര്‍ജ് നല്‍കുന്നുണ്ട്.

എ.ടി.എം സേവനങ്ങള്‍ നല്‍കുന്നതിനായി തങ്ങൾക്ക് ഇപ്പോൾ കൂടുതല്‍ തുക വിനിയോഗിക്കേണ്ടി വരുന്നതായി ബാങ്കുകള്‍ പറയുന്നു. നോണ്‍ മെട്രോ മേഖലകളില്‍ ചെലവ് 1.5-2 ശതമാനത്തിലധികം വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട്.

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img