കഷണ്ടിത്തലയിൽ പരസ്യം പതിക്കാൻ വ്ലോഗർക്ക് അരലക്ഷം രൂപ

- Advertisement -spot_img

ആലപ്പുഴ> തലയിൽ കഷണ്ടി കയറിയാൽ നമ്മൾ എന്തു ചെയ്യും. തൊപ്പി വച്ച് മറയ്ക്കാനോ വിഗ്ഗ് വെക്കാനോ അതുമല്ലെങ്കിൽ‌ ഹെയർ‌ ട്രാൻ‌സ്പ്ലാന്റ് ചെയ്യാനൊക്കെയായിരിക്കും പലരും ചിന്തിക്കുക. എന്നാൽ‌ സ്വന്തം കഷണ്ടിത്തല മികച്ച വരുമാനമാർഗമാക്കി മാറ്റിയിരിക്കുകയാണ് ഒരു മലയാളി. ട്രാവല്‍ വ്ലോഗറായ ഷെഫീക്ക് ഹാഷിമിനാണ് കഷണ്ടിത്തല അനുഗ്രഹമായി മാറിയിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ പൊന്നും വിലയാണ് ആ തലയ്ക്കിപ്പോൾ.

- Advertisement -

ഒട്ടേറെ മുൻനിര ബ്രാൻഡുകളാണ് പരസ്യം ചെയ്യുന്നതിനായി ഷെഫീക്കിന്റെ തലയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. തലയിൽ കഷണ്ടി കയറിയതോടെ ഏതുവിധേനയും ഹെയർ ട്രാൻസ്പ്ലാന്‌റ് ചെയ്യാമെന്ന ചിന്തയായിരുന്നു ആലപ്പുഴക്കാരനായ ഷെഫീക്കിന്. പിന്നീട് ഏറെനേരം നീണ്ട ആലോചനയ്ക്ക് ശേഷം കഷണ്ടി നിലനിർത്താൻ തീരുമാനിച്ചു. ഇതിനിടെയാണ് വ്യത്യസ്തമായ ആശയം തലയിലുദിച്ചത്.

- Advertisement -

കഷണ്ടിത്തല പരസ്യം പതിക്കുന്നതിന് വാടയ്ക്ക് നൽകുക എന്നതായിരുന്നു ആ ആശയം. സോഷ്യൽമീഡിയയിൽ ഇതു സംബന്ധിച്ച് ഒരു കുറിപ്പും ഷെഫീക്ക് പങ്കുവെച്ചു. 12 മണിക്കൂറിനുള്ളിൽ നൂറുകണക്കിന് കമ്പനികളാണ് സമീപിച്ചത്. അങ്ങനെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ആദ്യത്തെ കരാർ ഏറ്റെടുത്തു. കൊച്ചി ആസ്ഥാനമായ ‘ലാ ഡെൻസിറ്റേ’ എന്ന കമ്പനിയുടെ പരസ്യമാണ് ഷഫീക്കിന്റെ തലയിൽ‌ ആദ്യം ടാറ്റൂചെയ്ത് പതിപ്പിച്ചത്. മൂന്ന് മാസത്തേക്ക് 50,000 രൂപയാണ് കരാർ. ഈ കാലയളവില്‍ യുട്യൂബ് വിഡിയോകളിൽ ഷഫീഖ് പ്രത്യക്ഷപ്പെടുക തലയിൽ പരസ്യവുമായാണ്. ലോകത്ത് തന്നെ ആദ്യമായിട്ടായിരിക്കും ഒരാൾ തന്റെ തല പരസ്യബോർഡ് ആക്കി മാറ്റുന്നത്. ഭാവിയില്‍ മികച്ച ഓഫറുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഷെഫീക്ക്. ‘70mm vlogs’ എന്ന ഷെഫീക്കിന്റെ യുട്യൂബ് ചാനലിന് ഏതാണ്ട് 28,000ൽ അധികം സബ്‌സ്‌ക്രൈബർമാരുണ്ട്.

തലയില്‍ കഷണ്ടി കയറിയതോടെ ഹെയർ ട്രാൻസ്പ്ലാൻ്റിനെക്കുറിച്ച് ചിന്തിച്ചിരുന്നു. എന്നാല്‍ നീണ്ട ആലോചനയ്ക്ക് ശേഷം താന്‍ തന്നോട് തന്നെ സത്യസന്ധത പുലര്‍ത്തണമെന്നും കഷണ്ടി സ്വഭാവികമാണെന്നും മനസിലാക്കിയതായി ഷഫീക്ക് പറഞ്ഞു. പിന്നീടാണ് തല പരസ്യത്തിനായി വാടകയ്ക്ക് നല്‍കാമെന്ന ആശയം തോന്നിയതെന്നും ഷഫീക്ക് ഒരു മാധ്യമത്തോട് പറഞ്ഞു.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img