കോതമംഗലത്ത് പശുവിനെ ആക്രമിച്ചത് കടുവ തന്നെ; പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ്

- Advertisement -spot_img

കോതമംഗലം > പിണ്ടിമന കുളങ്ങാട്ടുകുഴിയിൽ കഴിഞ്ഞ ദിവസം പശുവിനെ ആക്രമിച്ച് കൊന്നത് കടുവയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്.  കുളങ്ങാട്ടുകുഴി ഭാഗത്ത്‌  കുഴിമാടക്കാലായിൽ ചാക്കോ എന്ന വ്യക്തിയുടെ പശുവിനെയാണ് കഴിഞ്ഞ ദിവസം കടുവ ആക്രമിച്ച് കൊന്നത്. എന്നാൽ ഇത് കടുവയാണോയെന്ന് സ്ഥിരീകരിച്ചിരുന്നില്ല.

ഇതേത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ക്യാമറ സ്ഥാപിച്ചിരുന്നു. ശനിയാഴ്ച്ച ഉച്ചയോടെ ചത്ത പശുവിന്റെ മാംസം ഭക്ഷിക്കാൻ വീണ്ടും എത്തിയ കടുവയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതോടെയാണ് ആക്രമിച്ചത് കടുവ തന്നെയെന്ന് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് അറിയിച്ചു.

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img