അഞ്ച് കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്ക് പിഴ ചുമത്തി ആർ‌ബി‌ഐ

- Advertisement -spot_img

ദില്ലി > അഞ്ച് സഹകരണ ബാങ്കുകൾക്ക് റിസർവ്വ് ബാങ്ക് പിഴ ചുമത്തി. ആർബിഐ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്  സുലൈമാനി കോ-ഓപ്പറേറ്റീവ് ബാങ്ക്, മഹാനഗർപാലിക ശിക്ഷൺ വിഭാഗ് സഹകാരി ബാങ്ക്, സേലം അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, രാമനാഥപുരം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്, തിരുപ്പൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് എന്നീ ബാങ്കുകൾക്കാണ് പിഴ ചുമത്തിയത്.

- Advertisement -

‘പ്രാഥമിക (നഗര) സഹകരണ ബാങ്കുകൾ മറ്റ് ബാങ്കുകളിൽ  നടത്തുന്ന നിക്ഷേപം’, ‘നിക്ഷേപങ്ങളുടെ പലിശ നിരക്ക്’ എന്നിവ സംബന്ധിച്ച് ആർ‌ബി‌ഐ പുറപ്പെടുവിച്ച  നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് ഗുജറാത്തിലെ വഡോദരയിലുള്ള സുലൈമാനി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ആർ‌ബി‌ഐ 2.00 ലക്ഷം രൂപ പിഴ ചുമത്തിയത്.  കെ‌വൈ‌സി മാനദണ്ഡങ്ങൾ പാലിക്കാത്തതിന് മുംബൈ മഹാനഗരപാലിക ശിക്ഷൺ വിഭാഗ് സഹകാരി ബാങ്ക് ലിമിറ്റഡിന് 50,000 രൂപ പിഴ ചുമത്തി.

- Advertisement -

‘ഡയറക്ടർമാർക്കും അവരുടെ ബന്ധുക്കൾക്കും അവർക്ക് താൽപ്പര്യമുള്ള സ്ഥാപനങ്ങൾ/ വ്യക്തികൾ എന്നിവർക്കുള്ള വായ്പകളും മറ്റ് മുൻകൂർ ധനസഹായങ്ങൾ’, ‘എക്‌സ്‌പോഷർ മാനദണ്ഡങ്ങളും, നിയമാനുസൃതമായ മറ്റ് നിയന്ത്രണങ്ങളിലുമുള്ള വീഴ്ച്ച, കെവൈസി  സംബന്ധിച്ച ആർ‌ബി‌ഐയുടെ നിർദ്ദേശങ്ങളുടെ പാലനം എന്നിവയിൽ ഗുരുതര വീഴ്ച്ച വരുത്തിയതിനാണ് തമിഴ്‌നാട്ടിലെ ദി സേലം അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ആർ‌ബി‌ഐ 1.75 ലക്ഷം രൂപ പിഴ ചുമത്തിയത്. കെ‌വൈ‌സി മാനദണ്ഡങ്ങൾ പാലിക്കാത്തതിന് തമിഴ്‌നാട്ടിലെ രാമനാഥപുരത്തുള്ള രാമനാഥപുരം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിന് 50,000 രൂപ പിഴ ചുമത്തി.

‘എക്‌സ്‌പോഷർ മാനദണ്ഡങ്ങൾ, നിയമാനുസൃതമായ മറ്റ് നിയന്ത്രണങ്ങൾ, കെവൈസി നിർദ്ദേശങ്ങൾ എന്നിവയിൽ വീഴ്ച്ച വരുത്തിയതിന് തമിഴ്‌നാട്ടിലെ തിരുപ്പൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിന് 1.50 ലക്ഷം രൂപ പിഴ ചുമത്തി.
1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 47 എ (1) (സി), സെക്ഷൻ 46 (4) (i), 56 എന്നീ വകുപ്പുകൾ പ്രകാരമാണ് പിഴ ചുമത്തിയത്.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img