ദില്ലി > ബാർ കൗൺസിലിന്റേതായി “ഔദ്യോഗിക വിജ്ഞാപനം- ഇന്ത്യയിലെ അഭിഭാഷകർക്കുള്ള നിർബന്ധിത മിനിമം ഫീസ് ഘടന” എന്ന തലക്കെട്ടിൽ പ്രചരിക്കുന്ന രേഖ വ്യാജമാണെന്ന് ബിസിഐ യുടെ മുന്നറിയിപ്പ്. അഭിഭാഷകർക്കുള്ള നിർബന്ധിത മിനിമം ഫീസ് ഘടന 2025 മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന തരത്തിലാണ് വ്യാജ പ്രചാരണം.
ബാർ കൗൺസിൽ ഓഫ് ഇന്ത്യ ഇത്തരത്തിലൊരു നിർദ്ദേശം നൽകിയിട്ടില്ല. ഈ വ്യാജ പ്രചരണങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കൗൺസിൽ അറിയിച്ചു. ഇത്തരം തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്, അവർ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ബിസിഐ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.