100 രൂപയ്ക്ക് 90 ദിവസം വാലിഡിറ്റിയും, ജിയോ ഹോട്ട്‌സ്റ്റാറും, കൂടാതെ 5 ജിബി ഡാറ്റയും!

- Advertisement -spot_img

Jio Data Plans> നിരക്കു വര്‍ധനയുടെ പേരില്‍ റിലയന്‍സ് ജിയോയേയും, മുകേഷ് അംബാനിയേയും പഴിച്ചവരെല്ലാം ഇന്നു പുകഴ്ത്തുകയാണ്. ഇത്തവണ ഐപിഎല്‍ സീസണില്‍ സൗജന്യ സ്ട്രീമിംഗ് ഉണ്ടാകില്ലെന്ന അംബാനിയുടെ പ്രഖ്യാപനം യുവാക്കളെ അടക്കം ചൊടുപ്പിച്ചിരുന്നു. എന്നാല്‍ സീസണ്‍ അടുത്തതോടെ ഏവര്‍ക്കും വാഗ്ദാനം വാരിച്ചൊരിയുകയാണ് ജിയോ. വെറും 100 രൂപയ്ക്ക് വന്‍ ഇളവുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷം കമ്പനി പ്രഖ്യാപിച്ച ഏറ്റവും മികച്ച ഓഫറുകളില്‍ ഒന്നായിരിക്കും ഇതെന്ന കാര്യത്തില്‍ ഒതു തര്‍ക്കവുമില്ല.

ജിയോ 100 രൂപ പ്ലാന്‍
ജിയോയുടെ 100 രൂപ പ്ലാന്‍ ഒരു ഡാറ്റ പായ്്ക്ക് ആണ്. അതിനാല്‍ തന്നെ ഇതില്‍ അണ്‍ലിമിറ്റഡ് കോളോ, എസ്എംഎസോ ഒന്നും തന്നെ ഇല്ല. വരുന്ന ഐപിഎല്‍ സീസണ്‍ ലക്ഷ്യമിട്ടാണ് കമ്പനി ഈ പായ്ക്ക് അവതരിപ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ജിയോഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ ആണ് ഹൈലൈറ്റ്. 90 ദിവസത്തെ വാലിഡിറ്റിയോ ആണ് പ്ലാന്‍ വരുന്നത്. സാധാരണതിയില്‍ 3 മാസത്തെ ജിയോഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന് 149 രൂപ വരും. ഡാറ്റ പായ്ക്കിനെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ 5ജിബി ഹൈസ്പീഡ് ഡാറ്റയും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ലഭിക്കുന്ന സൗജന്യ സബസ്‌ക്രിപ്ഷന്‍ മൊബൈലിലോ, ടിവിയിലോ ആസ്വദിക്കാവുന്നതാണ്.

ജിയോ 195 രൂപ പ്ലാന – 100 രൂപ പ്ലാനിനൊപ്പം 195 രൂപയുടെ പ്ലാന്‍ കൂടി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതു ഒരു ഡാറ്റ പായ്ക്കാണ്. കോള്‍, എസ്എംഎസ് സേവനങ്ങള്‍ ലഭിക്കില്ല. അതേസമയം 90 ദിവസത്തെ ജിയോഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ കിട്ടും. കൂടാതെ 15 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് വാഗ്ദാനം. ജിയോഹോട്ടസ്റ്റാര്‍ സേവനം മൊബൈലിലോ, ടിവിയിലോ ആസ്വദിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • മുകളില്‍ പറഞ്ഞ 2 പ്ലാനുകളും ഡാറ്റ പ്ലാനുകള്‍ ആണ്. അതിനാല്‍ കോള്‍, എസ്എംഎസ് സേവനങ്ങള്‍ ലഭിക്കില്ല.
  • ഡാറ്റ പ്ലാനുകള്‍ ഉപയോഗിക്കുന്നതിന് ഉപയോക്താവിന് ഒരു അടിസ്ഥാന പ്ലാന്‍ ഉണ്ടായിരിക്കാം.
  • ജിയോ ഉപയോക്താക്കള്‍ക്കു മാത്രമേ ഈ പ്ലാനുകള്‍ ഉപയോഗിക്കാന്‍ കഴിയൂ.
  • ഹൈ സ്പീഡ് ഡാറ്റ കഴിയുന്ന പക്ഷം ഡാറ്റ വേഗം 64 കെബിപിഎസ് ആയി കുറയും.
  • ഐപിഎല്‍ എച്ചഡിയിലാണ് സ്ട്രീം ചെയ്യുന്നത് അതിനാല്‍ തന്നെ പായ്ക്കുകള്‍ വാഗ്ദാനം ചെയ്യുന്ന ഡാറ്റ പരിധി അപര്യാപ്തമായേക്കാം.
CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img