മോട്ടോർ വാഹന നിയമം സെക്ഷൻ 130 പ്രകാരം പൊതുസ്ഥലത്ത് വച്ച് യൂണിഫോം ധരിച്ച പോലീസ് ഓഫീസറോ, വാഹന വകുപ്പ് ഉദ്യോഗസ്ഥരോ വാഹനവുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ടാൽ, ഡ്രൈവർ അവ നൽകുവാൻ ബാധ്യസ്ഥനാണ്. നിയമപ്രകാരം എം പരിവാഹൻ ആപ്പിലോ, ഡിജിലോക്കർ ആപ്പിലോ വാഹനത്തിന്റെ രേഖകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അവ അധികാരികൾ സ്വീകരിക്കേണ്ടതാണ്. എന്നാൽ അത്തരം രേഖകൾ ആപ്പിൽ അപ്‌ലോഡ് ചെയ്യാതിരിക്കുകയും മറ്റു കാരണങ്ങളാൽ രേഖകൾ
കൈവശം ഇല്ലാതിരിക്കുകയും ചെയ്താൽ മര്യാദയോടുകൂടി ഉദ്യോഗസ്ഥന്മാരെ അത്തരം സംഗതികൾ ബോധ്യപ്പെടുത്തേണ്ടതാകുന്നു.
നിങ്ങളുടെ കൈവശം ലൈസൻസ് ഉണ്ടാകേണ്ടതാണ്. തുടർന്ന് ആവശ്യപ്പെടുന്ന രേഖകൾ 15 ദിവസത്തിനുള്ളിൽ അറ്റസ്റ്റ് ചെയ്തു നേരിട്ടോ, രജിസ്റ്റർഡ് പോസ്റ്റ് മുഖേനയോ മേൽപ്പറഞ്ഞ ഉദ്യോഗസ്ഥന് സമർപ്പിച്ചാൽ മതിയാകുന്നതാണ്. അധികാരികൾ നൽകുന്ന chellan ഒരു court order അല്ലാത്തതുകൊണ്ട്, പിഴ അടക്കാതെ തന്നെ അത്തരം ചെല്ലാനുകൾ കോടതിയിൽ ചോദ്യം ചെയ്യാവുന്നതാണ്.
രേഖകൾ സമർപ്പിക്കുവാൻ 15 ദിവസങ്ങൾ ഉടമയ്ക്ക് നൽകിയിട്ടില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ, രേഖകൾ കൈവശം ഇല്ലായെന്ന കാരണത്താലുള്ള പിഴ അടയ്ക്കുവാനുള്ള ബാധ്യത ഉടമയ്ക്ക് ഉണ്ടായിരിക്കില്ല. അപകടങ്ങൾ സംഭവിക്കുകയാണെങ്കിൽ ഏഴുദിവസത്തിനുള്ളിൽ വാഹനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കേണ്ടതാണ്. (Section 158(3).)
വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ രേഖകൾ ആവശ്യപ്പെടുമ്പോൾ, അവ കൈവശമില്ലെങ്കിൽ എന്തു ചെയ്യും?
