60 വർഷം നീണ്ട സർവീസ് അവസാനിപ്പിച്ച് മിഗ്-21;  പകരക്കാരനെ പ്രഖ്യാപിച്ച് ഇന്ത്യൻ വ്യോമസേന - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

60 വർഷം നീണ്ട സർവീസ് അവസാനിപ്പിച്ച് മിഗ്-21;  പകരക്കാരനെ പ്രഖ്യാപിച്ച് ഇന്ത്യൻ വ്യോമസേന

July 23, 2025
MIG 21

ദില്ലി >  ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനങ്ങൾ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. സെപ്റ്റംബറിൽ മിഗ്-21 ഘട്ടം ഘട്ടമായി പ്രവർത്തനം അവസാനിപ്പിക്കുമെന്ന് വ്യോമസേന പ്രഖ്യാപിച്ചു. റഷ്യൻ നിർമ്മിത മിഗ്-21 യുദ്ധവിമാനങ്ങളുടെ ശേഷിക്കുന്ന സ്ക്വാഡ്രണുകളുടെ ഔദ്യോഗിക വിരമിക്കൽ ആണ് വ്യോമസേന പ്രഖ്യാപിച്ചിരിക്കുന്നത്.

മിഗ്-21 യുദ്ധവിമാനങ്ങൾക്ക് പകരമായി ഇന്ത്യയുടെ ആകാശ സംരക്ഷണത്തിന് രാജ്യം തദ്ദേശീയമായി വികസിപ്പിച്ച തേജസ് എംകെ1എ വിമാനങ്ങൾ ആയിരിക്കും ഇനി ഉപയോഗിക്കുക. 900 മിഗ്-21 യുദ്ധവിമാനങ്ങൾ ഉണ്ടായിരുന്ന വ്യോമസേനയുടെ ആയുധപ്പുരയിൽ ഇനി 36 മിഗ്-21 വിമാനങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ഇവയുടെ പ്രവർത്തനവും ഉടൻതന്നെ അവസാനിപ്പിക്കുമെന്നാണ് ഇപ്പോൾ വ്യോമസേന അറിയിച്ചിരിക്കുന്നത്.

1963-ലാണ് പരീക്ഷണാടിസ്ഥാനത്തിൽ മിഗ്-21 ആദ്യമായി ഇന്ത്യൻ വ്യോമസേനയിൽ സർവീസ് ആരംഭിച്ചിരുന്നത്. 2000ത്തിന്റെ മധ്യത്തിൽ സുഖോയ് Su-30MKI-കൾ കൊണ്ടുവരുന്നതുവരെ ഈ റഷ്യൻ നിർമ്മിത ജെറ്റ് വ്യോമസേനയുടെ സുപ്രധാന ഭാഗമായിരുന്നു. 2023 ഒക്ടോബറിൽ ആയിരുന്നു നമ്പർ 4 സ്ക്വാഡ്രണിൽ നിന്നുള്ള മിഗ്-21 വിമാനങ്ങൾ രാജസ്ഥാനിലെ ബാർമറിന് മുകളിലൂടെ അവസാനമായി പറന്നത്. കാർഗിൽ യുദ്ധസമയത്ത് ഓപ്പറേഷൻ സഫേദ് സാഗറിൽ പങ്കെടുത്തിരുന്ന ശ്രീനഗർ ആസ്ഥാനമായുള്ള നമ്പർ 51 സ്ക്വാഡ്രണുകൾ ഉൾപ്പെടെ വ്യോമസേന നേരത്തെ സർവീസിൽ നിന്നും പിൻവലിച്ചിരുന്നു.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss