മംദാനിയെ  സ്‌റ്റെഫാനിക്ക് പുറത്താക്കിയേക്കും? മേയർ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ചൂടാറാതെ യുഎസ് രാഷ്ട്രീയം - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

മംദാനിയെ  സ്‌റ്റെഫാനിക്ക് പുറത്താക്കിയേക്കും? മേയർ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ചൂടാറാതെ യുഎസ് രാഷ്ട്രീയം

November 8, 2025
2025 washington dc stefaniks confirmation 113641408

ന്യൂയോർക്ക്> ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പട്ടതിനു പിന്നാലെ അദ്ദേഹത്തെ പുറത്താക്കാനുള്ള തന്ത്രം മെനഞ്ഞ് റിപ്പബ്ലിക്കൻ പാർട്ടി. അടുത്ത വർഷം നടക്കാനിരിക്കുന്ന ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്കു മത്സരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറ്റ അനുയായിയും ജനപ്രതിനിധി സഭാംഗവുമായ എലിസ് സ്റ്റെഫാനിക് പ്രഖ്യാപിച്ചതോടെയാണ് ഈ സംശയം ഉടലെടുത്തത്.

ന്യൂയോർക്കിലെ നിലവിലെ ഗവർണർ കാത്തി ഹോക്കലിനെതിരെയാണ് സ്‌റ്റെഫാനിക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. 2026-ലെ തിരഞ്ഞെടുപ്പിൽ ഹോക്കലിനെതിരെ വിജയിക്കാൻ സ്റ്റെഫാനിക്കിന് കഴിഞ്ഞാൽ മംദാനിയെ നീക്കം ചെയ്യാനുള്ള ഗവർണറുടെ അധികാരം ഉപയോഗിക്കാൻ സാധിക്കും. മംദാനിയുടെ വിജയത്തിന് തൊട്ടുപിന്നാലെ സ്റ്റെഫാനിക് കടുത്ത വിമർശനം ഉയർത്തിയിരുന്നു. മംദാനിയെ സെമിറ്റിക് വിരോധി, ജിഹാദിസ്റ്റ്, കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കുകയും ചെയ്തു. ഇതിനു തൊട്ടുപിന്നാലെ അവർ ഗവർണർ സ്ഥാനത്തേക്കു മത്സരിക്കുമെന്നും പ്രഖ്യാപിച്ചു.

ഗവർണർക്കുള്ള പ്രത്യേക അധികാരം കാലങ്ങളായി ഒരു ഗവർണറും ഉപയോഗിച്ചിട്ടില്ലെങ്കിലും ന്യൂയോർക്കിലെ പ്രത്യേക സാഹചര്യത്തിൽ സ്റ്റെഫാനിക് വിജയിക്കുകയാണെങ്കിൽ അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ന്യൂയോർക്ക് സംസ്ഥാന ഭരണഘടന പ്രകാരം, മേയറെയും മറ്റ് പ്രാദേശിക ഉദ്യോഗസ്ഥരെയും സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ ഗവർണർക്ക് അധികാരമുണ്ട്. ‘പുറത്താക്കാനുള്ള കുറ്റങ്ങൾ ചുമത്തി അതിന്റെ പകർപ്പ് നൽകണം. ശേഷം സ്വന്തം ഭാഗം വിശദീകരിക്കാനുള്ള അവസരവും നൽകിയതിന് ശേഷം ഗവർണർക്ക് മേയറെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ സാധിക്കും. കുറ്റങ്ങൾ തയ്യാറാക്കുകയും തീർപ്പാക്കുകയും ചെയ്യുന്നതുവരെ, മേയറെ മുപ്പത് ദിവസത്തിൽ കൂടാത്ത കാലയളവിലേക്ക് സസ്‌പെൻഡ് ചെയ്യാനും ഗവർണർക്ക് അധികാരമുണ്ടെ’ന്ന് ന്യൂയോർക്ക് സിറ്റി ചാർട്ടറിൽ പറയുന്നു.

2025 ഒക്ടോബർ അവസാനം മാൻഹട്ടൻ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ അഭിപ്രായ സർവേ പ്രകാരം, സ്റ്റെഫാനിക്കിന് ഹോക്കലിനേക്കാൾ നേരിയ മുൻതൂക്കമുണ്ട്. 43 ശതമാനം പേർ സ്റ്റെഫാനിക്കിനെയും 42 ശതമാനം പേർ ഹോക്കലിനെയും പിന്തുണയ്ക്കുന്നു.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss