ഇനി 10 ദിവസം മാത്രം; നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകും; ഇത് അറിഞ്ഞിരിക്കണം - Kerala Times    

ഇനി 10 ദിവസം മാത്രം; നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകും; ഇത് അറിഞ്ഞിരിക്കണം

December 21, 2025
samakalikamalayalam 2025 12 20 kc20vigq ANI 20250212090517

ന്യൂഡൽഹി > സാമ്പത്തിക ഇടപാടുകളിൽ പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) കാർഡ് വളരെ പ്രധാനപ്പെട്ട രേഖയാണ്. ആദായ നികുതി റിട്ടേൺ സമർപ്പിക്കാനും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും വലിയ ഇടപാടുകൾ നടത്തുന്നതിനും പാൻ കാർഡ് നിർബന്ധമാണ്. എന്നാൽ ആധാർ- പാൻ കാർഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകും. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 ആണ്. അതിനുള്ളിൽ ആധാർ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ 2026 ജനുവരി 1 മുതൽ പാൻ കാർഡ് അസാധുവാകും. പാൻ കാർഡ് ആധാറുമായി എത്രയും വേഗം ബന്ധിപ്പിക്കേണ്ടതാണ്.

പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം:

ആദായനികുതി ഇ-ഫയലിങ് പോർട്ടൽ സന്ദർശിക്കുക: [https://www.incometax.gov.in/iec/foportal/)

  • ‘ലിങ്ക് ആധാർ’ (ഹോംപേജിൽ താഴെ ഇടതുവശത്ത്) ക്ലിക്ക് ചെയ്യുക
  • കാണിച്ചിരിക്കുന്ന ഫീൽഡുകളിൽ നിങ്ങളുടെ 10 അക്ക പാൻ, 12 അക്ക ആധാർ നമ്പറുകൾ നൽകുക
  • സ്‌ക്രീനിലെ നിർദേശങ്ങൾ പാലിച്ച് 1,000 രൂപ പേയ്മെന്റ് പൂർത്തിയാക്കുക
  • അഭ്യർത്ഥന സമർപ്പിക്കുക- പോർട്ടൽ അത് സ്വീകരിക്കുകയും ലിങ്കിങ് പ്രോസസ്സ് ചെയ്യുകയും ചെയ്യും

ഓൺലൈനിലൂടെ പരിശോധിക്കുന്ന വിധം:

  • uidai.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക
  • ആധാർ സർവീസസിൽ ക്ലിക്ക് ചെയ്യുക
  • ആധാർ ലിങ്കിങ് സ്റ്റാറ്റസ് തെരഞ്ഞെടുക്കുക
  • 12 അക്ക ആധാർ നമ്പർ നൽകി ഗെറ്റ് സ്റ്റാറ്റസിൽ ക്ലിക്ക് ചെയ്യുക
  • പാൻ കാർഡ് നമ്പർ നൽകുക
  • സെക്യൂരിറ്റി വെരിഫിക്കേഷന് കാപ്ച കോഡ് നൽകുക
  • ഗെറ്റ് ലിങ്കിങ് സ്റ്റാറ്റസിൽ ക്ലിക്ക് ചെയ്യുന്നതോടെ നടപടി പൂർത്തിയായി
    തുടർന്ന് ആധാർ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും
  • www.nsdl.com ൽ കയറിയും സമാനമായ നിലയിൽ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കും

എസ്എംഎസ് വഴി പരിശോധിക്കുന്ന വിധം:

  • UIDPAN എന്ന് ടൈപ്പ് ചെയ്യുക
  • സ്‌പേസ് ഇട്ട ശേഷം ആധാർ നമ്പർ നൽകുക
  • വീണ്ടും സ്‌പേസ് ഇട്ട ശേഷം പാൻ നമ്പർ ടൈപ്പ് ചെയ്യുക
  • UIDPAN < 12 digit Aadhaar number> < 10 digit Permanent Account Number> ഇതായിരിക്കണം ഫോർമാറ്റ്
  • 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് വേണം എസ്എംഎസ് അയക്കാൻ
  • ആധാറുമായി പാൻ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും

Latest from Blog

error: Content is protected !!