ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ ആശങ്ക പുകയുന്നു. 2026-ലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ (ദാവോസ്) പങ്കെടുത്ത ട്രംപിന്റെ ശരീരഭാഷയും പെരുമാറ്റവും മുന്‍നിര്‍ത്തി പ്രമുഖ ആരോഗ്യ വിദഗ്ധര്‍ പുറത്തുവിട്ട വിവരങ്ങള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്.
തലച്ചോറ് ചുരുങ്ങുന്നുവോ?
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നാല് മാസത്തെ ആയുസ്സ് മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും അദ്ദേഹത്തിന്റെ മസ്തിഷ്‌കം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും ആരോഗ്യ രംഗത്തെ ഒരു വിദഗ്ദ്ധന്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. ലൈസന്‍സുള്ള ഫിസിക്കല്‍ തെറാപ്പിസ്റ്റ് ആദം ജെയിംസാണ് യുഎസ് രാഷ്ട്രീയ നിരീക്ഷകന്‍ ഡേവിഡ് പാക്മാനുമായുള്ള അഭിമുഖത്തില്‍ ഈ അവകാശവാദം ഉന്നയിച്ചത്.
കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം ട്രംപിന്റെ കൈകളില്‍ അസാധാരണമായ ചതവുകള്‍ പതിവായി പ്രത്യക്ഷപ്പെടുകയും അവ പലപ്പോഴും മേക്കപ്പ് ഉപയോഗിച്ച് മറച്ചുവെക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. കൂടാതെ, അദ്ദേഹം ഇടയ്ക്കിടെ ആശയക്കുഴപ്പത്തിലാകുകയും പൊതു സ്ഥലങ്ങളില്‍ മയങ്ങിപ്പോവുകയോ മാധ്യമങ്ങളെ നേരിടുമ്പോള്‍ സ്ഥിരതയില്ലാത്ത അവസ്ഥയിലാവുകയോ ചെയ്തിട്ടുണ്ട്.
ജനുവരി 22-ന് സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ (WEF) ‘ബോര്‍ഡ് ഓഫ് പീസ്’ ഒപ്പിടുന്ന ചടങ്ങിനിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടത് കൈയുടെ പിന്‍ഭാഗത്ത് ഒരു ചതവ് കാണാം. യുഎസ് പിന്തുണയുള്ള ‘ബോര്‍ഡ് ഓഫ് പീസ്’, ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന് ശേഷമുള്ള ഗാസ മുനമ്പിലെ ദുര്‍ബലമായ വെടിനിര്‍ത്തല്‍ നിയന്ത്രിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. നടന്‍ ബ്രൂസ് വില്ലിസിനെപ്പോലെ ട്രംപിനും കഠിനമായ ആരോഗ്യ തകര്‍ച്ച ഉണ്ടാകാന്‍ ഇനി ഏകദേശം നാല് വര്‍ഷം മാത്രമേയുള്ളൂ എന്നാണ് ജെയിംസിന്റെ അവകാശവാദം.
പരസ്പര ബന്ധമില്ലാത്ത പ്രസംഗങ്ങള്‍
ട്രംപിന്റെ സമീപകാലത്തെ പൊതു പ്രസംഗങ്ങള്‍ അവ്യക്തവും പരസ്പര ബന്ധമില്ലാത്തതുമായിരുന്നു. കഴിഞ്ഞ മാസം ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിലെ അദ്ദേഹത്തിന്റെ പ്രസംഗം പ്രത്യേകിച്ചും മനസ്സിലാക്കാന്‍ പ്രയാസമുള്ളതായിരുന്നു. ഈ പ്രസംഗത്തിനിടെ ഗ്രീന്‍ലാന്‍ഡിനെയും ഐസ്ലാന്‍ഡിനെയും മാറിപ്പറയുകയും, ചിന്താധാര മുറിയുകയും, പിന്നീട് ബന്ധമില്ലാത്ത വിഷയങ്ങളിലേക്ക് മാറുകയും ചെയ്തത് ആശയക്കുഴപ്പത്തിലായതിന്റെ ലക്ഷണങ്ങളായി വിദഗ്ദ്ധര്‍ വിലയിരുത്തിയിരുന്നു.
