'പ്രതികാരം ഉടൻ' ; മുന്നറിയിപ്പുമായി ഇറാൻ ;  ഖമനെയിയുടെ മരണ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇറാനിൽ തെരുവിലിറങ്ങി ജനക്കൂട്ടം - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

‘പ്രതികാരം ഉടൻ’ ; മുന്നറിയിപ്പുമായി ഇറാൻ ;  ഖമനെയിയുടെ മരണ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇറാനിൽ തെരുവിലിറങ്ങി ജനക്കൂട്ടം

March 1, 2026
FB IMG 1772345364329

ടെഹ്റാൻ> ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ മരണ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇറാനിൽ വൻ അരാജകത്വമാണ് അരങ്ങേറുന്നത്. വലിയ അളവിലുള്ള ജനക്കൂട്ടം തെരുവിലിറങ്ങി പ്രതിഷേധങ്ങൾ ആരംഭിച്ചു. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ മുദ്രാവാക്യങ്ങൾ മുഴക്കി കൊണ്ടാണ് ജനക്കൂട്ടം പ്രതിഷേധം നടത്തുന്നത്. അതേസമയം കനത്ത പ്രതികാരം ഉടൻ ഉണ്ടാകും എന്ന് ഇറാൻ പ്രതികരിച്ചു. അതേസമയം ചില മേഖലകളിൽ ആഹ്ലാദപ്രകടനവും നടന്നു.

ഖമനെയിയുടെ മരണത്തെ തുടർന്ന് ഇറാൻ ഏഴ് ദിവസത്തെ പൊതു അവധികളോടെ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഖമനെയിയോടൊപ്പം അദ്ദേഹത്തിന്റെ മകളും മരുമകനും പേരക്കുട്ടിയും കൊല്ലപ്പെട്ടതായാണ് ഇറാൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. ഖമനെയിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലും ഇന്ത്യയുടെ ജമ്മു കശ്മീരിന്റെ ചില ഭാഗങ്ങളിലും ഷിയാ മുസ്ലിം വിഭാഗം  വിലാപയാത്രകളും പ്രതിഷേധങ്ങളും നടത്തി.

ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചത് അനുസരിച്ച് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ കൂടാതെ, മറ്റ് രണ്ട് ഉന്നത വ്യക്തികളും അടുത്തിടെ നടന്ന യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.  ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ ജനറൽ മുഹമ്മദ് പക്പൂർ, ഖമേനിയുടെ മുതിർന്ന ഉപദേഷ്ടാവ് അലി ഷംഖാനി എന്നിവരും കൊല്ലപ്പെട്ടതായാണ് ഇറാൻ സ്ഥിരീകരിക്കുന്നത്.

Leave a Reply

Your email address will not be published.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss