ന്യൂഡൽഹി> The Reserve Bank of India (RBI) has officially cancelled the banking license of Paytm – പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിന്റെ ബാങ്കിംഗ് ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കി. ബാങ്കിന്റെ പ്രവർത്തനങ്ങൾ ഉടനടി അവസാനിപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ പ്രമുഖ ഫിൻടെക് സ്ഥാപനമായ പേടിഎമ്മിന്റെ ബാങ്കിംഗ് സേവനങ്ങൾ പൂർണ്ണമായും നിലച്ചു.
ബാങ്കിന്റെ ലിക്വിഡേഷൻ അഥവാ വൈൻഡിംഗ് അപ്പ് നടപടികൾക്കിടയിൽ നിക്ഷേപകർക്കും മറ്റുമുള്ള ബാധ്യതകൾ തീർക്കുന്നതിന് ആവശ്യമായ പണം ബാങ്കിന്റെ പക്കലുണ്ടെന്ന് ആർ ബി ഐ വ്യക്തമാക്കി. പേടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെയുള്ള ആർ ബി ഐയുടെ ദീർഘകാലമായുള്ള നടപടികളുടെ അവസാന ഘട്ടമായാണ് ഈ ലൈസൻസ് റദ്ദാക്കൽ. നേരത്തെ തന്നെ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിനും നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും ബാങ്കിന് വിലക്കേർപ്പെടുത്തിയിരുന്നു.
2022 ലാണ് ആർ ബി ഐ ആദ്യമായി പേടിഎം പേയ്മെന്റ്സ് ബാങ്കിന് മേൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. തുടർന്ന് 2024 ൽ ബാങ്കിന്റെ ഗവേണൻസ്, കംപ്ലയിൻസ്, ഓപ്പറേഷൻസ് തുടങ്ങിയ മേഖലകളിൽ ആവർത്തിച്ചുള്ള വീഴ്ചകൾ കണ്ടെത്തിയതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ബാങ്കിന്റെ പ്രവർത്തനം നിക്ഷേപകരുടെയും പൊതുജനങ്ങളുടെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും മാനേജ്മെന്റിന്റെ രീതികൾ ദോഷകരമാണെന്നും ആർ ബി ഐ കണ്ടെത്തി. ബാങ്കിംഗ് ലൈസൻസിനൊപ്പം നൽകിയിട്ടുള്ള നിബന്ധനകൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്നും ഇനി തുടർന്ന് പ്രവർത്തിക്കാൻ അനുവദിക്കുന്നതിൽ അർത്ഥമില്ലെന്നും വ്യക്തമാക്കിയാണ് ആർ ബി ഐയുടെ ഈ നിർണ്ണായക നീക്കം.