പരാതി നൽകാനെത്തിയ യുവതിക്കൊപ്പം ഡിവൈഎസ്പി ശുചിമുറിയില്‍ ; യൂണിഫോമില്‍ എല്ലാം ക്യാമറയിൽ പതിഞ്ഞു; പിന്നാലെ അറസ്റ്റ്

- Advertisement -spot_img

ബെം​ഗളൂരു>  പൊലീസ് സ്റ്റേഷനിലെ ഓഫിസ് ശുചിമുറിയിൽ പരാതി പറയാനെത്തിയ യുവതിയോട് മോശമായി പെരുമാറുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഡിവൈഎസ്പി അറസ്റ്റിൽ. തുമകുരുവിലെ മധുഗിരി ഡിവൈഎസ്പിയായിരുന്ന ബി രാമചന്ദ്രപ്പയെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ വെള്ളിയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. ആഭ്യന്തര മന്ത്രിയും കോൺഗ്രസിൻ്റെ ജി പരമേശ്വരയുടെ നിയമസഭാ മണ്ഡലമായ കൊരട്ടഗെരെ ഏരിയയിലാണ് രാമചന്ദ്രപ്പയെ ഡിവൈഎസ്പിയായി നിയമിച്ചത്. രാമചന്ദ്രപ്പ യുവതിക്കൊപ്പം ശുചിമുറിക്കുള്ളിൽ നിൽക്കുന്നതായി കാണിക്കുന്ന 35 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ വ്യാഴാഴ്ചയാണ് വൈറലായത്.

- Advertisement -

പരാതി നൽകാൻ യുവതി മറ്റു ചിലർക്കൊപ്പം മധുഗിരി പൊലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു. ഇതിനിടെ ഡിവൈഎസ്പി യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും തന്ത്രപൂർവം ശുചിമുറിയിലേക്ക് എത്തിക്കുകയും ചെയ്തു. ശേഷം ഡിവൈഎസ്പിയും ശുചിമുറിയിൽ കയറി. എന്നാൽ, ആരോ മൊബൈൽ ഫോൺ റെക്കോർഡിങ് ഓണാക്കി ബാത്ത്റൂമിലെ ജനലിൽ വെച്ചിരുന്നു.

- Advertisement -

35 സെക്കൻ്റിനു ശേഷം യുവതി ഫോൺ കണ്ടെത്തിയതോടെ വീഡിയോ നിലച്ചു. സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് തുമകുരു എസ്പി അശോക് കെവി നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഐജിക്ക് സമർപ്പിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാമചന്ദ്രപ്പയെ അറസ്റ്റ് ചെയ്തത്.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img