കാര്‍ വാങ്ങുന്നെങ്കില്‍ വേഗമാകട്ടേ; CAFE- 3 യിൽ മാറ്റം; ചെറു കാറുകളുടെ വിലയില്‍ 10% വില വര്‍ധനയ്ക്ക് സാധ്യത, കാരണമറിയാം - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

കാര്‍ വാങ്ങുന്നെങ്കില്‍ വേഗമാകട്ടേ; CAFE- 3 യിൽ മാറ്റം; ചെറു കാറുകളുടെ വിലയില്‍ 10% വില വര്‍ധനയ്ക്ക് സാധ്യത, കാരണമറിയാം

February 25, 2026
file 000000002e707209b81bed1016c62d04

Small Car industry> രാജ്യത്ത് ചെറുകിട കാറുകളുടെ വിലയില്‍ ഉടന്‍ വര്‍ധന കണ്ടേക്കുമെന്ന് റിപ്പോര്‍ട്ട്. അതിനാല്‍ പുതിയ കാറുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ അധികം സമയം പാഴാക്കാതിരിക്കുന്നതാകും നല്ലത്. സര്‍ക്കാര്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ കാറില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യത്തിലാണ് വില വര്‍ധന ഭീഷണി ഉയര്‍ന്നിരിക്കുന്നത്. ഇന്ധനക്ഷമതയും, മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട CAFE- 3 യുടെ പുതിയ കരട് നടപ്പിലാക്കിയാലാകും വില വര്‍ധിക്കുക.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ നിയമങ്ങള്‍ അന്തിമമാക്കുന്ന തിരക്കിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ CAFE-3 ന്റെ മൂന്നാമത്തെ കരടാണിത്. തുടര്‍ച്ചയായ മാറ്റങ്ങള്‍ വ്യവസായത്തെ ബാധിക്കുന്നുവെന്ന വാദം ഇതോടകം ഉയര്‍ത്തിട്ടുണ്ട്. അതേസമയം പതിസ്ഥിതി സൗഹൃദ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു തന്നെയാണ്. ഡല്‍ഹിയടക്കമുള്ള നഗരങ്ങളിലെ പരിസ്ഥിതി മലനീകരണം പാഠമായി രാജ്യത്തിന് മുന്നിലുണ്ട്.

അതേസമയം നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത് വാഹന കമ്പനികളെ ചെറുകാറുകളുടെ നിര്‍മ്മാണത്തില്‍ നിന്ന് പിന്തിരിപ്പിച്ചേക്കാമെന്നു വിദഗ്ധര്‍ പറയുന്നു. അല്ലെങ്കില്‍ താല്‍പ്പര്യം കുറഞ്ഞേക്കാം. കുറഞ്ഞപക്ഷം വില വര്‍ധിപ്പിക്കും. ഇരുചക്ര വാഹനങ്ങളില്‍ നിന്ന് കാറുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ആയിരകണക്കിന് ആളുകള്‍ക്ക് ഇതു തിരിച്ചടിയായേക്കാം. CAFE- 3 മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയാല്‍ പുതിയ കാറുകളുടെ വിലയില്‍ ഏകദേശം 10 ശതമാനം വര്‍ധന വന്നേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി കമ്പനികള്‍ വാഹനങ്ങളില്‍ വിലകൂടിയ ഇന്ധന ലാഭിക്കല്‍ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തേണ്ടി വരും. അല്ലാത്തപക്ഷം കനത്ത പിഴകള്‍ക്ക് വിധേയമാകും. അടയ്ക്കുകയോ ചെയ്യേണ്ടിവരും. നിര്‍ദ്ദിഷ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഇലക്ട്രിക് വാഹനങ്ങളോ, റേഞ്ച് എക്‌സ്റ്റെന്‍ഡര്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളോ വില്‍ക്കുന്ന കമ്പനികള്‍ക്ക് മൂന്ന് സൂപ്പര്‍ ക്രെഡിറ്റുകള്‍ ലഭിക്കും. പെട്രോള്‍, ഡീസല്‍ (ICE) വാഹനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് ഒരു പോയിന്റാകും ലഭിക്കുക. ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (BEE) പ്രധാനമന്ത്രിയുടെ ഓഫീസിന് അയച്ച ശുപാര്‍ശകളില്‍ ഈ വ്യവസ്ഥ നിലനിര്‍ത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.

എന്താണ് CAFE 

വാഹങ്ങളുടെ ശരാശരി ഇന്ധനക്ഷമത വ്യക്തമാക്കുകയും, അവ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉദ്വമനത്തിന് പരിധി നിശ്ചയിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ മാനദണ്ഡമാണ് CAFE. നിര്‍ദ്ദിഷ്ട CAFE-3 ഡ്രാഫ്റ്റ്, ചെറുകിട കാര്‍ നിര്‍മ്മാതാക്കള്‍ക്ക് നിലവില്‍ വരുന്ന അധിക ഇളവുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശിക്കുന്നു. കൂടാതെ റേഞ്ച് എക്‌സ്റ്റെന്‍ഡഡ് ഇലക്ട്രിക് വാഹനങ്ങളെയും (REEV) കരട് ചട്ടക്കൂട് അതിന്റെ പരിധിയില്‍ കൊണ്ടുവരുന്നു.

ഇതോടെ റേഞ്ച് എക്‌സ്റ്റെന്‍ഡര്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഇവികള്‍ക്ക് സമാനമായി വില്‍പ്പനയ്ക്ക് മൂന്ന് സൂപ്പര്‍ ക്രെഡിറ്റുകള്‍ ലഭിക്കും. ഇലക്ട്രിക് വാഹനങ്ങള്‍, ഹൈബ്രിഡുകള്‍ തുടങ്ങിയ കുറഞ്ഞ മലിനീകരണ വാഹനങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്ത ഒരു മെട്രിക് ആണ് വോളിയം ഡെറോഗേഷന്‍ ഫാക്ടര്‍ (VDF).

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss