ആധുനിക ജീവിതവും, സമ്പത്തും ഉപേക്ഷിച്ച് 30 വയസുകാരി സന്യാസിനിയായി; പക്ഷെ മേക്കപ്പ് ചതിച്ചു!, Mahakumbh Mela

- Advertisement -spot_img

30 Year Old Women Turned Sadhvi: വളരെ ചെറു പ്രായത്തില്‍ കോടികളുടെ സമ്പത്ത് ഉപേക്ഷിച്ച് ആത്മീയതയുടെപാത സ്വീകരിച്ച നിരവധി ആളുകളുടെ കഥ നമ്മള്‍ കേട്ടിട്ടുണ്ട്. സമ്പത്തിനു പുറമേ രാജ്യം പോലും വേണ്ടെന്നു വ്ച്ച ആളുകള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. മഹാകുംഭ മേളയുടെ പ്രഭാവത്തിലാണ് നിലവില്‍ ഇന്ത്യ. കോടികണക്കിന് ആളുകള്‍ ആണ് ഇക്കൊല്ലം ഈ ചടങ്ങിന്റെ ഭഗമാകുന്നത്. 144 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ആചരിക്കുന്ന മഹാകുംഭ മേളയാണ് ഇത്തവണ നടക്കുന്നത്.

മഹാകുംഭ മേളയുടെ ആദ്യദിനം തന്നെ സാമൂഹിക മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഒരു സ്ത്രീ. ലോകമെമ്പാടുമുള്ള ആളുകള്‍ ശാന്തിയും, മോക്ഷവും തേടി എത്തുന്ന പുണ്യ ദിനങ്ങളാണ് മുന്നിലുള്ളത്. അത്തരത്തില്‍ ആധുനിക ജീവിതവും, സമ്പത്തും ഉപേക്ഷിച്ച് ആത്മിയതയുടെ പാത സ്വീകരിച്ച ഒരു യുവതിയാണ് നിലവില്‍ വൈറലായിരിക്കുന്നത്. 30 വയസുള്ള ഈ ഉത്തരാഖണ്ഡ് യുവതി മഹാകുംഭ മേളയില്‍ സന്യാസ ജീവിതം സ്വീകരിച്ചിരിക്കുകയാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആന്തരിക സമാധാനം നേടുന്നതിനാണ് അവര്‍ സാധ്വിയായി (സന്യാസിനി) ജീവിക്കാന്‍ തീരുമാനിച്ചതെന്നു റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. അതിസുന്ദരിയെന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ‘സുന്ദരി സന്യസിനി’ എന്ന വിളിപ്പേരും അവര്‍ നേടികഴിഞ്ഞു.

അതീവ സൗന്ദര്യമുണ്ടായിട്ടും ഈ ചെറു പ്രായത്തില്‍ എന്തുകൊണ്ടാണ് സന്യാസ ജീവിതം തെരഞ്ഞെടുത്തതെന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ സ്ത്രീയോട് ചോദിക്കുന്നത് വൈറലായ വീഡിയോയില്‍ വ്യക്തമാണ്. താന്‍ രണ്ട് വര്‍ഷത്തോളമായി ഒരു സന്യാസിനിയായി ജീവിക്കുന്നുവെന്നും, അത് താന്‍ അന്വേഷിച്ചിരുന്ന സമാധാനം തനിക്ക് നല്‍കുന്നുവെന്നുമാണു യുവതി മറുപടി നല്‍കിയത്. എന്നാല്‍ യുവതിയുടെ പുതിയ നിയോഗത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. പലരും നീക്കത്തെ യുവതിയുടെ കാപട്യമായി കാണുന്നു. സന്യാസ ജീവിതം തെരഞ്ഞെടുത്തു യുവതിക്ക് എന്തിനാണ് ഇത്ര മേക്കപ്പ് എന്നതാണ് വിമര്‍ശകരുടെ ചോദ്യം. വിഡിയോയില്‍ യുവതി കാഷായ വസ്ത്രങ്ങള്‍ അണിഞ്ഞിട്ടുണ്ടെങ്കിലും, നല്ലരീതിയില്‍ അണിഞ്ഞൊരുങ്ങിയിട്ടുണ്ട്.

ഹെയര്‍ സ്‌റ്റൈലിംഗ്, ത്രെഡിംഗ്, ലിപ്‌സ്റ്റിക്, കണ്ണുകള്‍ എഴുതി പൊട്ട് തൊട്ട്, ആഭരണങ്ങള്‍ അണിഞ്ഞാണ് ഈ യുവതി പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ 2 വര്‍ഷത്തോളമായി സന്യാസ ജീവിതം നയിക്കുകയാണെന്നാണ് അവരുടെ അവകാശവാദം. അത്തരമൊതു വ്യക്തിക്ക് ഇത്രയും ആര്‍ഭാടത്തിന്റെ ആവശ്യമുണ്ടോ എന്നാണ് വിമര്‍ശകരുടെ ചോദ്യം. ഇന്നലെ പ്രായാഗ് രാജില്‍ ആരംഭിച്ച് മഹാകുംഭ മേള ഫെബ്രുവരി 26 വരെ നീണ്ടുനില്‍ക്കും. ചടങ്ങുകളുടെ ഭാഗമായി നടക്കുന്ന ത്രിവേണി സംഗമത്തിലെ സ്‌നാനമാണ് പ്രധാനം. ഈ സ്‌നാനം ആളുകളുടെ പാപങ്ങളെ ശുദ്ധീകരിക്കുകയും, ആത്മീയ നേട്ടങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img