കുറുവ സംഘത്തിലെ 2 പേർ ആലപ്പുഴയിൽ പിടിയിൽ; തമിഴ്നാട് പൊലീസിൻ്റെ ലിസ്റ്റിലെ പിടികിട്ടാപുള്ളികൾ

- Advertisement -spot_img

ആലപ്പുഴ> കുറുവ സംഘത്തിലെ രണ്ട് പേർ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയിൽ. തമിഴ്നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളാണ് പിടിയി‌ലായത്. കറുപ്പയ്യയും നാഗരാജുവും ആണ് പിടിയിലായിരിക്കുന്നത്. ഇവരെ ഇടുക്കി രാജകുമാരിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കസ്റ്റഡിയിലെടുത്തവർക്ക് നിലവിൽ കേരളത്തിൽ കേസുകൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.

മണ്ണഞ്ചേരിയിൽ രജിസ്റ്റർ ചെയ്ത കുറുവ സംഘത്തിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ എടുത്തതാണ് ഇവരെ. തുടർന്നുള്ള അന്വേഷണത്തിലാണ് പിടിയിലായവർ തമിഴ്നാട് പൊലീസിന്റെ പിടികിട്ടാപുള്ളികൾ ആണെന്ന് അറിയുന്നത്. നാഗർകോവിൽ പൊലീസിന് പ്രതികളെ കൈമാറും.

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img