പൊന്നേ… നിന്നേക്കാൾ മുറ്റാ…  സ്വർണ്ണത്തേക്കാൾ വിലയുള്ള ‘ബ്ലൂ ഗോൾഡ്’; ആൾ വിദേശി!

- Advertisement -spot_img

Lapis Lazuli> സ്വർണ്ണ വില കുതിച്ചുയരുന്ന സമയമാണിത്. സ്വർണ്ണത്തിന്റെ ആഭരണ, നിക്ഷേപ ഡിമാൻഡ് കുതിച്ചുയരുന്നു. ആഗോള സ്വർണ്ണവില അധികം വൈകാതെ മൂവായിരം ഡോളർ പിന്നിടുമെന്നാണ് റിപ്പോർട്ട്. പ്രാദേശിക വിപണിയിൽ ഒരു ലക്ഷം രൂപ മാർക്കും അധികം വിദൂരമല്ലെന്നു വിദഗ്ധർ പറയുന്നു. സ്വർണ്ണവില വലിയ തോതിൽ ചർച്ചയാകുമ്പോഴാണ് ‘ബ്ലൂ ഗോൾഡ്’ വീണ്ടും ശ്രദ്ധേനടുന്നത്.

- Advertisement -

സ്വർണ്ണത്തേക്കാൾ മൂല്യമാണ് ബ്ലൂ ഗോൾഡിന് കൽപ്പിക്കപ്പെടുന്നത്. നൂറ്റാണ്ടുകളായി നാഗരികതകളെ ആകർഷിക്കുന്ന ഒരു യാഥാർത്ഥ്യമാണ് ബ്ലൂ ഗോൾഡ് എന്നു നിങ്ങൾ മനസിലാക്കേണ്ടതുണ്ട്. ഈജിപ്ത് മുതൽ മെസൊപ്പൊട്ടേമിയ വരെയുള്ള പുരാതന നാഗരികതകൾ വിലമതിക്കുന്ന ഒന്നാണ് ‘ലാപിസ് ലാസുലി’ അഥവാ ബ്ലൂ ഗോൾഡ്. നൂറ്റാണ്ടുകളായി ലാപിസ് ലാസുലി എന്നത് മോഹിപ്പിക്കുന്ന കല്ലാണ്. അഫ്ഗാനിസ്ഥാനിലെ പരുക്കൻ പർവതങ്ങളിലാണ് ഇവ കണ്ടുവരുന്നത്. അതിശയിപ്പിക്കുന്ന നീല നിറവും, അതിലോലമായ സ്വർണ്ണ പൈറൈറ്റ് സ്പെക്കിളുകളും കൊണ്ട് ഇത് ചർച്ചയാകുന്നു. പലരും ഈ കല്ലുകൾക്ക് ആകർഷിക്കുന്ന മാന്ത്രിക ശേഷിയുണ്ടെന്നു വിശ്വസിച്ചുപോരുന്നു.

- Advertisement -

സ്വർണ്ണത്തേക്കാൾ മൂല്യം കണക്കാക്കുപ്പെടുന്ന ഈ നീല കല്ലിന് 6,000 വർഷത്തെ ചരിത്രമുണ്ട്. അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിലാണ് ഇവ ആദ്യം കണ്ടെത്തുന്നത്. സാർ-ഇ-സാങ്ങിലെ പുരാതന ഖനികൾ നിയോലിത്തിക്ക് യുഗം മുതൽ ഈ തിളങ്ങുന്ന നീലക്കല്ലുകൾ ഉൽപ്പാദിപ്പിക്കുന്നുവെന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഖനികളിൽ ഒന്നാണിത്. പുരാതന ഈജിപ്തിൽ ഈ ബ്ലൂ ഗോൾഡ് വളരെ വിലപ്പെട്ട ഒന്നായി കരുതിയിരുന്നു. ദൈവിക കല്ല എന്നു പോലും ഇതിനെ വിശേഷിപ്പിച്ചിരുന്നു. ഫറവോന്മാരും, പ്രഭുക്കന്മാരും ആഭരണങ്ങളായി ഇവ ഉപയോഗിച്ചിരുന്നു. ഈ കല്ലിന് ആത്മീയ ശക്തിയുണ്ടെന്നും തിന്മയിൽ നിന്ന് സംരക്ഷിക്കുമെന്നും വിശ്വസിച്ചുപോരുന്നു. കല്ലിന്റെ ആഴത്തിലുള്ള നീല നിറം സ്വർഗത്തെയും ദേവന്മാരെയും പ്രതീകപ്പെടുത്തുന്നു. മരപരമായ, ശവസംസ്‌കാരങ്ങൾക്കും ഈ കല്ല് ഉപയോഗിച്ചിരുന്നു.

ചരിത്രത്തിലെ പ്രധാന പേരുകളിൽ ഒന്നായ ടുട്ടൻഖാമുന്റെ ഐക്കണിക് ഫ്യൂണററി മാസ്‌കിൽ ഈ കല്ല് കാണാനാകും. ലാപിസ് ലാസുലിയുടെ പ്രാധാന്യം പുരാതന മെസൊപ്പൊട്ടേമിയയിലേക്കും വ്യാപിച്ചു കിടക്കുന്നു. സിലിണ്ടർ മുദ്രകൾ, അമ്യൂലറ്റുകൾ, ആചാരപരമായ വസ്തുക്കൾ എന്നിവയ്ക്കായി ഇവ ഉപയോഗിച്ചിരുന്നു. പ്രശസ്ത സുമേറിയൻ പുരാവസ്തുവായ സ്റ്റാൻഡേർഡ് ഓഫ് ഊർ ഇതിന് ഒരു ഉദാഹരണമാണ്. കലാ ലോകത്തിനും വളരെ പ്രിയപ്പെട്ടതാണ് ഈ കല്ല. ഇവയുടെ പൊടി വളരെയധികം കൊതിപ്പിക്കുന്ന ഒരു തിളങ്ങുന്ന നീല നിറം നൽകുന്നുവെന്നു രേഖകൾ വ്യക്തമാക്കുന്നു. ലിയനാർഡോ ഡാവിഞ്ചി, മൈക്കലാഞ്ചലോ തുടങ്ങിയ പ്രമുഖരുടെ ഐതിഹാസിക സൃഷ്ടികളിൽ ഈ നിറം ഉപയോഗിച്ചിരുന്നുവെന്നാണു റിപ്പോർട്ട്. സമ്പത്ത്, ശക്തി, ആത്മീയത എന്നിവയെ പ്രതീകപ്പെടുത്തുന്ന ഒന്നായി ബ്ലൂ ഗോൾഡ് ഇന്നും നിലനിൽക്കുന്നു. ഈ അപൂർവ്വ കല്ലിന് വിലയിടുക തന്നെ ബുദ്ധിമുട്ടാണെന്ന് ഇന്നും വിശ്വസിക്കപ്പെടുന്നു. സ്വർണ്ണത്തിന് മുകളിൽ പലരും ബ്ലൂ ഗോൾഡിന് സ്ഥാനം നൽകാനുള്ള കാരണവും ഇതുതന്നെ.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img