ദില്ലി> പോപ്പുലർ ഫ്രണ്ട് കള്ളപ്പണ കേസിൽ അറസ്റ്റിലായ എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ആറു ദിവസത്തെ ഇഡി കസ്റ്റഡിയിലാണ് ഫൈസിയെ കോടതി വിട്ടത്. രാജ്യത്തിന് പുറത്തു നിന്നടക്കം പി.എഫ്.ഐക്കായി എത്തിയ പണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ആണ് ചോദ്യം ചെയ്യൽ. എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടു നിയന്ത്രിച്ചത് പി എഫ് ഐ ആണ്. എസ്ഡിപിഐ ക്കായി തെരഞ്ഞെടുപ്പ് ഫണ്ട് നൽകുന്നത് പോപ്പുലർ ഫ്രണ്ടിൽ നിന്നാണെന്ന് ഇഡി വ്യക്തമാക്കുന്നു.
എസ്ഡിപിഐ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പി എഫ് ഐ ആണ്. ആന്തരികമായി ഒരു ഇസ്ലാമിക പ്രസ്ഥാനമായും ബാഹ്യമായി സാമൂഹിക പ്രസ്ഥാനമെന്നും ഇവർ പ്രവർത്തിക്കുന്നതായും ഏജൻസി വ്യക്തമാക്കുന്നു. പരിശോധനയിൽ നാല് കോടി രൂപയോളം നൽകിയതിന്റെ തെളിവ് ലഭിച്ചു. ഗൾഫിൽ നിന്ന് അടക്കം നിയമവിരുദ്ധമായി പണം എത്തി. രാജ്യത്ത് ആക്രമണവും ഭീകര പ്രവർത്തനവും നടത്താൻ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഒപ്പം റമദാൻ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചെന്നും ഇഡി ആരോപിക്കുന്നു.
എസ്ഡിപിഐയും പി എഫ് ഐയും ഒന്നുതന്നെയെന്നും ഇഡി. എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട പുറത്തിറക്കിയ വാർത്താക്കുറുപ്പിലാണ് ഗുരുതരമായ കണ്ടെത്തലുകൾ ഇഡി നിരത്തിയിരിക്കുന്നത്. എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടു നിയന്ത്രിച്ചത് പി എഫ് ഐ ആണ്. ഗൾഫിൽ നിന്നടക്കം നിയമവിരുദ്ധമായി പണം എത്തി. രാജ്യത്ത് ആക്രമണവും ഭീകര പ്രവർത്തനവും നടത്താൻ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഒപ്പം റമദാൻ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചെന്നും ഇഡി ആരോപിക്കുന്നു. എം കെ ഫൈസിയുടെ അറിവോടെയാണ് ഇടപാടുകൾ നടന്നത്.
ഹവാലയടക്കം മാർഗ്ഗങ്ങളിലൂടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പണം എത്തിച്ചു.12 തവണ നോട്ടീസ് നൽകിയിട്ടും ഫൈസി ഹാജരായില്ലെന്നും ഇതോടെയാണ് മറ്റു നടപടികൾ ആരംഭിച്ചതെന്നും ഇഡി വ്യക്തമാക്കുന്നു. പി എഫ്.ഐയുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ 61.72 കോടിയുടെ സ്വത്ത് കണ്ടെത്തിയെന്ന് ഇഡി അറിയിച്ചു. ഇന്ന് രാവിലെയാണ് പിഎഫ്ഐയുടെ കള്ളപ്പണമിടപാട് കേസിൽ എം.കെ. ഫൈസിയെ ഇഡി അറസ്റ്റ് ചെയ്തത്.