ഡോക്ടർ ഡഗ്ലസ് എഴുതി സംവിധാനം ചെയ്ത അഗ്നിപർവം എന്ന ഷോർട് ഫിലിം വൈറലാകുന്നു. ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തിൽ വളരെയേറെ ചിന്തിപ്പിക്കുന്ന ഒന്നാണ് അഗ്നിപർവം. ലഹരിയിലും അക്രമത്തിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിലൂടെയും നഷ്‍ടപ്പെടുന്ന മനുഷ്യ ജീവിതങ്ങളുടെ പച്ചയായ കഥ പറയുന്ന അഗ്നിപർവം എല്ലാവരും ഇഷ്ടപ്പെടും.
അഗ്നിപർവത്തിന്റെ ഓഡിയോ ലോഞ്ചും പോസ്റ്റർ റിലീസും നിർവഹിച്ചത് മലയാള സിനിമയുടെ കാരണവർ പത്മശ്രീ മധു ആണ്. കുട്ടനാടിന്റെ ദൃശ്യ ഭംഗിയുടെ പശ്ചാത്തലം ക്യാമറയിലൂടെ പകർത്തിയത് ബിൻസൺ ബാബു ആണ്. ഡോക്ടർ ഡഗ്ലസ്, ഡിയോൺ ഡഗ്ലസ്, ടോണി സിജി മോൻ, ഡോ.ധന്യ, നേഹ ഇന്ദു, ബേബി കെസിയ, ബിജു സിറിയക്ക് എന്നിവർ അഭിനയിച്ച അഗ്നിപർവ്വത്തിന്റെ നിര്‍മ്മാണം ഗ്രേറ്റ് ലയൺസ് ഗ്ലോബൽ എന്റർടൈൻമെന്റ്സ് ആണ്.
ഈ ഷോർട്ട് ഫിലിമിൽ ഡോ. ഇന്ദിര എഴുതി ഡോ.അനുപമ സംഗീതം ചെയ്ത് നേഹ ഇന്ദു പാടിയ വാവേ.. വാവോ എന്ന ഗാനം സോഷ്യൽ മീഡിയായിൽ തരംഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.