ഇടുക്കി> പരുന്തുപാറ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നിൽ രഹസ്യ അജണ്ടയുണ്ടെന്നാണ് വിവരം. സാധാരക്കാരെ പ്രതിക്ഷേധത്തിൻ്റെ മുന്നിലേക്ക് തള്ളിവിട്ട്. വമ്പൻമാരെ രക്ഷിച്ചെടുക്കാനും രക്ഷപെടാനുമുള്ള തന്ത്രങ്ങളാണ് ഇത്തരം വാർത്തകൾക്ക് പിന്നിൽ. പരുന്തുപാറ, വാഗമണ്‍, മൂന്നാര്‍ ഉള്‍പ്പെടെയുള്ള ടൂറിസം മേഖലയില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഭൂമിയുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കട്ടപ്പന വില്ലേജിൽ ഒരു ഫിനാൻസ് കമ്പനി 35 ഓളം ഏക്കർ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുകയാണ്. ഇവരെയൊന്നും തൊടാതെയാണ് പാവങ്ങളുടെ നെഞ്ചിലേക്ക് കുതിര കയറുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് പ്രത്യേക അന്വേഷണം ആരംഭിച്ചു. പരുന്തുപാറ കയ്യേറ്റ വിഷയം ആദ്യമായി പുറത്തെത്തിച്ചത് മാധ്യമങ്ങളാണ്, മാധ്യമ സിണ്ടിക്കേറ്റ് ആണ്. ഇതോടൊപ്പം തന്നെ ഇതിന്റെ ഉദ്ദേശ്യശുദ്ധി അന്നുതന്നെ ചര്‍ച്ചാവിഷയം ആകുകയും ചെയ്തിരുന്നു. പരുന്തുപാറ ഭൂമി കയ്യേറ്റ വാര്‍ത്തക്കുപിന്നില്‍ മാധ്യമ സിണ്ടിക്കേറ്റ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത കേരള ടൈംസ് ആണ് ആദ്യമായി പുറത്തുകൊണ്ടുവന്നത്.
ആടിനെ പട്ടിയാക്കുകയും തിരിച്ച് പട്ടിയെ ആടാക്കുകയും ചെയ്യുന്ന നിലപാടാണ് ചില മാധ്യമങ്ങള്‍ പരുന്തുപാറയില്‍ സ്വീകരിച്ചത്. തങ്ങളുടെയോ തങ്ങളുടെ ബന്ധുക്കളുടെയോ പേരില്‍ ഇവിടെ ഭൂമിയുണ്ടെന്നകാര്യം പലരും ഒളിച്ചുവെച്ച് പ്രത്യേക ഉദ്ദേശ്യ ലക്ഷ്യങ്ങളോടെയാണ്. പലരും മുക്കാലിയും ക്യാമറയുമായി പരുന്തുപാറയില്‍ നിന്നുകൊണ്ട് ഘോരഘോരം പ്രസംഗിച്ചത്. ഇതൊക്കെ ബുമറാഗ് പോലെ തിരിച്ചടിക്കാന്‍ തുടങ്ങിയപ്പോള്‍ പലരും മാളത്തിലേക്ക് വലിഞ്ഞു, തന്നെയുമല്ല തങ്ങള്‍ നേരത്തെ വിധിച്ച കുറ്റാരോപണം ഇവര്‍ പാടേ മറക്കുകയും ചെയ്തു. ഇന്ന് ശവകുടീരങ്ങളില്‍ വെള്ളയടിക്കുന്ന തിരക്കിലാണ് ചില മാധ്യമങ്ങൾ. പ്രധാന ടൂറിസം മേഖലയായ പരുന്തുപാറയെ ഇല്ലാതാക്കുവാനുള്ള ഗൂഡനീക്കങ്ങള്‍ക്ക് പിന്നില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ക്കും വ്യക്തമായ പങ്കുണ്ടെന്നകാര്യം ഇന്ന് നാട്ടില്‍ ചര്‍ച്ചയാണ്. >>> തുടരും.
പരുന്തുംപാറയിലെ രഹസ്യ അജണ്ട; പിന്നിൽ മാധ്യമ- ഭൂമാഫിയ
