ഇന്ത്യയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം, അവയുടെ ഡെറിവേറ്റീവുകൾ എന്നിവയ്ക്ക് 50% ഉയർന്ന തീരുവ ചുമത്താനുള്ള വാഷിംഗ്ടണിന്റെ നീക്കത്തിന് പകരമായി, തിരഞ്ഞെടുത്ത അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ കുടുതൽ താരിഫ് ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. സ്റ്റീൽ, അലുമിനിയം എന്നിവയുടെ മേലുള്ള നികുതികൾ ലോക വ്യാപാര സംഘടനയിൽ ഒരു സമാന്തര വ്യാപാര തർക്കമായി മാറിയിട്ടുണ്ടെങ്കിലും, ജൂലൈ 31 ന് യുഎസിലേക്ക് പ്രവേശിക്കുന്ന എല്ലാ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും ട്രംപ് 25% തീരുവ ഏർപ്പെടുത്തിയതിനും ഓഗസ്റ്റ് 6 ന് റഷ്യൻ എണ്ണ വാങ്ങലുകൾക്ക് പിഴ ചുമത്തിയതിനും ശേഷമുള്ള ആദ്യത്തെ ഇന്ത്യൻ നടപടിയായിരിക്കും ഇത്.
ലോക വ്യാപാര സംഘടനയുടെ (WTO) നിയമങ്ങൾ പ്രകാരം സ്റ്റീൽ, അലുമിനിയം എന്നിവയ്ക്കെതിരായ താരിഫ് യുദ്ധത്തിന് പകരമുള്ള നടപടിക്ക് ഇന്ത്യ നിയമപരമായ കാരണങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്ന് വിദഗ്ദർ പറയുന്നു. WTO-യുടെ സുരക്ഷാ നടപടികൾ ദേശീയ സുരക്ഷാ നടപടികളായി രാജ്യം കരുതുന്നതിനെക്കുറിച്ചുള്ള കൂടിയാലോചനകൾക്കായുള്ള ഇന്ത്യയുടെ അഭ്യർത്ഥന യുഎസ് നിരസിച്ചതിനെത്തുടർന്നാണിത്. ചർച്ചകളിലൂടെ ആശങ്കകൾ പരിഹരിക്കാൻ വാഷിംഗ്ടൺ തയ്യാറല്ല, ഇതോടെ ഇന്ത്യയ്ക്ക് പ്രതികാരം ചെയ്യുകയല്ലാതെ മറ്റ് മാർഗങ്ങളൊന്നുമില്ലെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു. സ്റ്റീൽ, അലുമിനിയം തർക്കം ഫെബ്രുവരിയിൽ ആരംഭിച്ചതാണ്, അന്ന് ട്രംപ് ഭരണകൂടം ലോഹങ്ങൾക്ക് 25% തീരുവ ചുമത്തി , പിന്നീട് ജൂണിൽ അത് 50% ആയി ഉയർത്തി. യുഎസിലേക്കുള്ള കുറഞ്ഞത് 7.6 ബില്യൺ ഡോളറിന്റെ ഇന്ത്യൻ കയറ്റുമതിയെ തീരുവ ബാധിച്ചതിനെത്തുടർന്ന് മെയ് 9 ന് തർക്കത്തെക്കുറിച്ചും ആനുപാതിക നടപടിയെടുക്കാനുള്ള തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ഇന്ത്യ WTO യെ അറിയിച്ചിരുന്നു.
ഇരു രാജ്യങ്ങളും ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ച് ചർച്ചകൾ നടത്തുമ്പോഴും, ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്കെതിരെ അമേരിക്ക അന്യായമായി പ്രവർത്തിക്കുകയാണ്. യുഎസിന്റെ ഏകപക്ഷീയവും യുക്തിരഹിതവുമായ നടപടികൾക്കെതിെ പ്രതികരിക്കാനുള്ള അവകാശം ഇന്ത്യക്കുണ്ട്ണ്ട്. ഇന്ത്യൻ സ്റ്റീൽ, അലുമിനിയം, അവയുടെ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് 50% തീരുവ ചുമത്തിയ യുഎസ് നടപടിക്ക് ആനുപാതികമായ പ്രതികാര നടപടി ആരംഭിക്കണമെന്ന് വിദഗ്ദർ കൂട്ടിച്ചേർത്തു. അമേരിക്ക ഇന്ത്യൻ വിപണിയിലേക്ക് 45 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു, അതേസമയം ട്രംപ് ഭരണകൂടത്തിന്റെ വൈവിധ്യമാർന്ന താരിഫുകൾക്ക് മുമ്പ് ഇന്ത്യ 86 ബില്യൺ ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങൾ യുഎസിലേക്ക് കയറ്റുമതി ചെയ്തിരുന്നു.
ഈ സന്തുലിതാവസ്ഥ എങ്ങനെ മാറുന്നു എന്നത് അനിശ്ചിതത്വത്തിലാണ്. ഫെബ്രുവരിയിൽ – യു എസ് പ്രസിഡന്റ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറായി ഉയർത്താന്നും സമഗ്രമായ വ്യാപാര ചർച്ചകൾ ആരംഭിക്കാനും തീരുമാനിച്ചതിന് പിന്നാലെ – കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായ തീരുവ യു സങ്ങളും, ഓഗസ്റ്റ് 28 മുതൽ ഇന്ത്യൻ കയറ്റുമതിയിൽ 50% ലെവി ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതും, കാര്യങ്ങൾ വഷളാക്കി. പ്രധാനമായും ഇന്ത്യയുടെ സാമ്പത്തികമായി സെൻസിറ്റീവ് മേഖലകളിലേക്ക് (കാർഷിക മേഖല) അനിയന്ത്രിതമായ വിപണി പ്രവേശനം നേടാൻ യുഎസ് ശ്രമിച്ചതോടെ വ്യാപാര ചർച്ചകൾ സ്തംഭിച്ചു. എന്നാലിത് റഷ്യൻ എണ്ണ വാങ്ങലുകളെക്കുറിച്ചുള്ള വിവാദത്തിൽ കുടുക്കിയിടാന്നാണ് ട്രംപ് ശ്രമിച്ചത്. ട്രംപ് ഭരണകൂടത്തിന്റെ ഈ ഏകപക്ഷീയവും നീതീകരിക്കപ്പെടാത്തതും യുക്തിരഹിതവുമായ ഈനടപടികൾ ന്യായവും സന്തുലിതവും പരസ്പരം പ്രയോജനകരവുമായ ഒരു ഉഭയകക്ഷി വ്യാപാര കരാർ ഉണ്ടാക്കാനുള്ള നീക്കത്തിൻ്റെ ഉദ്ദേശ്യശുദ്ധിയെ സംശയനിഴലിലാക്കി. വർദ്ധിച്ചുവരുന്ന താരിഫുകൾ ഉഭയകക്ഷി വ്യാപാര ചർച്ചകളെ ദുർബലപ്പെടുത്തി.
2024-25 ൽ ഇന്ത്യയിലേക്കുള്ള അമേരിക്കയുടെ 13.62 ബില്യൺ ഡോളറിന്റെ ഊർജ്ജ കയറ്റുമതിയും, ഇലക്ട്രോണിക്സ്, കെമിക്കൽസ്, മറ്റ് വസ്തുക്കൾ എന്നിവയിലെ വ്യാപാരവും ഉൾപ്പെടുന്ന വിശാലമായ വ്യാപാര ബന്ധമാണുണ്ടായിരുന്നത്. 2024-ൽ ഇന്ത്യയുമായുള്ള സേവന വ്യാപാര മിച്ചം 102 മില്യൺ ഡോളറാണ്, മൊത്തം ഉഭയകക്ഷി വ്യാപാരം 83.4 ബില്യൺ ഡോളറിലെത്തി. ഇന്ത്യയിലേക്കുള്ള യുഎസ് കയറ്റുമതി 2023-നെ അപേക്ഷിച്ച് 15.9% കൂടുതലായി 41.8 ബില്യൺ ഡോളറും ഇറക്കുമതി 15.4% കൂടുതലായി 41.6 ബില്യൺ ഡോളറുമാണ്.
