പി കെ ബിജുവിന് ഏ കെ ജി സെന്ററിലേക്കും സിഐടിയു ഓഫീസിലേക്കുമുള്ള യാത്രക്ക് സര്‍വകലാശാല വാഹനം; ഇ ഗവേണന്‍സ് കരാറില്‍ വൻ വീഴ്ച്ച; സാങ്കേതിക സര്‍വകലാശാലയില്‍ കോടികളുടെ ക്രമക്കേടുകളെന്ന് എജിയുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം> സാങ്കേതിക സര്‍വ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയര്‍ പരിപാലനത്തിന് പ്രതിവര്‍ഷം ഏഴു കോടി രൂപ നല്‍കിവരുന്നത് സര്‍ക്കാര്‍ ഉത്തരവുകളുടെ ലംഘനമാണെന്ന് 2024 ലെ അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിങ്ങില്‍ കണ്ടെത്തി. അരക്കോടി രൂപയില്‍ കൂടുതലുള്ള ഐടി പ്രോജക്ടുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഐടി വകുപ്പിന്റെ അനുമതി