യുദ്ധതന്ത്രത്തിൽ ഇനി ‘ബയോമിമിക്രി’; കടലിലെ ‘മാന്ത്രികൻ’ ഇനി നാവിക കരുത്താകും; നീരാളിയെ അനുകരിച്ച് പുത്തൻ നീക്കത്തിന് ഇന്ത്യ
ഭാരതത്തിന്റെ സമുദ്ര സുരക്ഷയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ നാവികസേന. ശത്രുക്കളെ കബളിപ്പിക്കാനും നിഗൂഢമായ ദൗത്യങ്ങൾ പൂർത്തിയാക്കാനും കടലിലെ ഏറ്റവും ബുദ്ധിശാലിയായ ജീവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന നീരാളിയുടെ സവിശേഷതകൾ പ്രതിരോധ സാങ്കേതിക വിദ്യയിൽ പ്രയോഗിക്കാൻ നാവികസേന ഒരുങ്ങുന്നു. ‘ബയോമിമിക്രി’ എന്ന നൂതന എൻജിനീയറിങ് രീതിയിലൂടെ കൂടുതൽ