Consumer Court; ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നത് എങ്ങനെ? ഉൽപന്ന-സേവന പിഴവുകൾക്ക് എങ്ങനെ നീതി തേടാം?
ഉപഭോക്താവിന് കേടുപാടുകളുളള സാധനങ്ങളോ അപര്യാപ്തമായ സേവനങ്ങളോ ലഭിച്ചാല്‍ ഉപഭോക്തൃ കോടതിയെ സമീപിക്കാനുളള അവസരങ്ങള്‍ ഉണ്ട്. ഉപഭോക്താവ് വഞ്ചിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപഭോക്തൃ കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. നിയമപരമായ അവകാശികൾക്കും അസോസിയേഷനുകൾക്കും കേന്ദ്ര/സംസ്ഥാന സർക്കാരുകള്‍ക്കും ഉല്‍പ്പന്നത്തിന്റെ ഗുണനിലവാര തകര്‍ച്ച സംബന്ധിച്ച് കോടതികളില്‍ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.