നായയെ വളർത്താൻ ‘ലൈസൻസും ഫീസും’ നിർബന്ധമാക്കുന്നു; ഒരുവീട്ടിൽ പരമാവധി രണ്ടുനായകൾ മാത്രം
തിരുവനന്തപുരം> നായകളെ വളർത്താൻ ലൈസൻസ് നിർബന്ധമാക്കാൻ തീരുമാനം. വളർത്തുനായകളെ തെരുവിൽ ഉപേക്ഷിക്കുന്നത് തടായാനാണിത്. ഒരു വീട്ടിൽ ലൈസൻസോടെ രണ്ടുനായകളെ വളർത്താം. ഈ വ്യവസ്ഥകൾ കർശനമാക്കി പഞ്ചായത്ത്-നഗരപാലിക നിയമങ്ങൾ ഭേദഗതിചെയ്യാൻ തദ്ദേശഭരണ വകുപ്പിനോട് ശുപാർശചെയ്യാൻ സംസ്ഥാന ജന്തുക്ഷേമ ബോർഡ് തീരുമാനിച്ചു. നിലവിൽ നായകളെ വളർത്താൻ ലൈസൻസ്