ലോൺ നേരത്തെ അടച്ച് തീർക്കുന്നത് ബുദ്ധിയല്ല; സംഭവിക്കുന്നത് ‘നഷ്ടം’; ക്രെഡിറ്റ് സ്കോറിനെ ബാധിക്കും
ജീവിതത്തിലെ അടിയന്തിര സാഹചര്യങ്ങളില്‍ വലിയ സഹായമാണ് വായ്പ. കൈവശം അധികം പണമെത്തിയാല്‍ വായ്പ ഉടനടി അടച്ചുതീര്‍ത്ത് പലിശച്ചെലവ് ലാഭിക്കുന്നവര്‍ ഏറെയാണ്. ഈ നീക്കം ലാഭമാണെന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും ധാരണ. പക്ഷേ യഥാര്‍ത്ഥത്തില്‍ എല്ലാ വായ്പകളും മുന്‍കൂര്‍ അടയ്ക്കുന്നത് ഗുണമാകില്ല. ഈ തീരുമാനം ക്രെഡിറ്റ് സ്‌കോറിനെയും ബാധിച്ചേക്കും.