ഐസ് ബ്രേക്കർ കപ്പലുകൾ നിർമ്മിക്കാൻ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്; റഷ്യയുമായി 4,000 കോടിയുടെ കരാർ വൈകില്ല
റഷ്യയ്ക്ക് വേണ്ടി ഐസ് ബ്രേക്കര്‍ കപ്പല്‍ നിര്‍മിക്കാനുള്ള കരാറിനരികെ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്. 4,000 കോടി രൂപയുടേതാകും കരാര്‍. റഷ്യന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ന്യൂക്ലിയര്‍ എനര്‍ജി കമ്പനിയായ റോസറ്റോമിന്റെ (ROSATOM) ആവശ്യങ്ങൾക്കായാണ് ഈ കരാര്‍. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും സ്വാന്‍ എനര്‍ജിയും സംയുക്തമായാണ് കരാറിനായി പരിശ്രമിക്കുന്നത്.