കയ്യിലും കാലിലും ചങ്ങലകൾ; അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് വൈറ്റ് ഹൌസ്
അമേരിക്കയിൽ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് വൈറ്റ് ഹൌസ്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പുറത്ത് വന്നത്. ”ഹ.ഹ. വൗ.” എന്ന കമന്റോടെ ഡോജ് സംഘത്തലവൻ എലോൺ മസ്കാണ് ദൃശ്യങ്ങൾ ഷെയർ ചെയ്തത്.