ഇസ്രയേൽ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി, നിയന്ത്രണങ്ങൾ നീക്കിയേക്കും
ഇറാനുമായുള്ള യുദ്ധം സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാകുമെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ ധനകാര്യ മന്ത്രാലയം. നിവിലെ നിയന്ത്രണങ്ങൾ തുടരുകയാണെങ്കിൽ ആഴ്ചയിൽ മൂന്ന് ബില്യൺ ഡോളറോളം നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. ഇറാനുമായുള്ള സംഘർഷത്തെ തുടർന്ന് ഹോം ഫ്രണ്ട് കമാൻഡ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇസ്രയേലിന്റെ ആഭ്യന്തര ഉത്പാദനത്തെയും വ്യാപാരത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.