10 ലക്ഷത്തിനുമേൽ വായ്പ ഈടിന്റെ മൂല്യനിർണയത്തിന് അഞ്ചംഗ സമിതി; സഹകരണ നിയമഭേദഗതി
തിരുവനന്തപുരം> 10 ലക്ഷത്തിനു മുകളിലുള്ള വായ്പയ്ക്ക് ഈടിന്റെ മൂല്യനിർണയത്തിന് അഞ്ചംഗ കമ്മിറ്റിയെ നിയോഗിക്കുന്നതുൾപ്പെടെ കർശന വ്യവസ്ഥകളുമായി സഹകരണ നിയമഭേദഗതി നിലവിൽ വന്നു. റിട്ട. ഡപ്യൂട്ടി തഹസിൽദാർ അല്ലെങ്കിൽ റിട്ട. സബ് റജിസ്ട്രാർ ഓഫിസർ ഉൾപ്പെടുന്ന കമ്മിറ്റിയാണ് മൂല്യനിർണയം നടത്തേണ്ടത്. ഈടുവയ്ക്കുന്ന വസ്തുവിൽ കെട്ടിടമുണ്ടെങ്കിൽ അതിന്റെ