കോട്ടും സ്യൂട്ടുമിട്ട് മുഖ്യമന്ത്രിക്കൊപ്പം ചായ കുടി; അയ്യായിരം കോടിയുടെ നിക്ഷേപ കരാറില്‍ ഒപ്പിട്ട ഷിജു എം വര്‍ഗീസിൻ്റ ആസ്തി വെറും 10,000 രൂപ; മത്സ്യസംസ്‌കരണ യൂണിറ്റ് തുടങ്ങാന്‍ സ്ഥലവും അനുവദിച്ചു
തിരുവനന്തപുരം> ‘വ്യവസായ കേരളം’ എന്ന പ്രതീക്ഷകള്‍ നല്‍കി ഒടുവില്‍ പ്രതിസന്ധിയിലായ സംസ്ഥാന സര്‍ക്കാരിന് അന്താരാഷ്ട്ര നിക്ഷേപക സമാഹരണം ഒരു മറുകരയാവുമെന്ന് കരുതിയതിന്റെ ഭാഗമായാണ് അസെന്‍ഡ് കേരള പോലുള്ള ആഗോള വ്യവസായ സംഗമം നടത്തിയത്. 2020 ജനുവരിയില്‍ കൊച്ചിയില്‍ നടന്ന ഈ നിക്ഷേപ യോഗത്തില്‍ ഏറ്റവുമധികം