ഇന്ത്യയിലെ 500 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പിന്റെ ‘സൂത്രധാരൻ’ അബുദാബി ടി10 ക്രിക്കറ്റ് ടീം ഉടമയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.
ന്യൂഡൽഹി>ഇന്ത്യയിൽ 500 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ അബുദാബി ടി10 ക്രിക്കറ്റ് ലീഗ് ഉടമയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. 2023-ൽ ഹിമാചൽ പ്രദേശ് പോലീസ് കണ്ടെത്തിയ നിക്ഷേപ തട്ടിപ്പിന് പിന്നിൽ ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലക്കാരനായ ലാവിഷ് ചൗധരിയാണെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.