കുട്ടികളെ നല്ല പാഠം പഠിപ്പിക്കാനൊരുങ്ങിയ സർക്കാർ; ഒരൊറ്റ രാത്രി കൊണ്ട് ‘മെറ്റ’യുടെ സൂപ്പർ ഓപ്പറേഷനിൽ പൂട്ടിയത് അഞ്ചര ലക്ഷം അക്കൗണ്ടുകൾ; പിന്നിലെ കാരണം കേട്ട് ഞെട്ടി ആളുകൾ
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടുപ്പമേറിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഓസ്‌ട്രേലിയൻ സർക്കാരിന്റെ പുതിയ നിയമം പാലിക്കുന്നതിന്റെ ഭാഗമായി 5.5 ലക്ഷത്തോളം അക്കൗണ്ടുകൾ മെറ്റാ പ്ലാറ്റ്‌ഫോം നീക്കം ചെയ്തു. ലോകത്തെ തന്നെ ഏറ്റവും കർശനമായ സോഷ്യൽ മീഡിയ നിയമങ്ങളിൽ ഒന്നാണ് ഓസ്‌ട്രേലിയ കഴിഞ്ഞ ഡിസംബറിൽ നടപ്പിലാക്കിയത്.