മൊബൈല്‍ ഫോണുകൾക്ക് പകരം മറ്റൊരു ഉപകരണം വരുന്നു; വ്യക്തമാക്കി സക്കര്‍ബര്‍ഗ്
സ്മാര്‍ട്ട്‌ഫോണുകളുടെ കാലമാണിത്. ലോകം തന്നെ ചെറിയ സ്‌ക്രീനിലേക്ക് ചുരുങ്ങിയിരിക്കുന്നു, എന്നാല്‍ സ്മാര്‍ട്ട് ഫോണുകളില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ. ഇപ്പോഴിതാ അവയുടെ കാലാവധി ഏതാണ്ട് തീരാറായി എന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. മൊബൈല്‍ ഫോണുകള്‍ ഇല്ലാതാകാന്‍ ഇനി അധിക കാലമൊന്നും വേണ്ടെന്നാണ്