Pope Francis - Kerala Times    

Pope Francis

March 1, 2025

മാർപാപ്പയെ  വെൻ്റിലേറ്ററിലേക്ക് മാറ്റി; ആരോഗ്യസ്ഥിതി അതീവ ഗുരുതരം

വത്തിക്കാൻ സിറ്റി> ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായെന്ന് വത്തിക്കാൻ. ഇന്ന് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാൻ ഇപ്പോൾ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെയാണ് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചതെന്നാണ് വത്തിക്കാൻ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല.

മാർപാപ്പയുടെ നില ഗുരുതരം; വൃക്കകളുടെ പ്രവർത്തനം കൂടുതൽ സങ്കീർണ്ണതയിൽ

വത്തിക്കാൻ സിറ്റി> കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നു വത്തിക്കാൻ. മാർപാപ്പ ബോധവാനാണെന്നും ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്സിജൻ കൊടുക്കുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. വൃക്കകളുടെ പ്രവർത്തനം കൂടുതൽ സങ്കീർണ്ണമാവുകയാണെന്നാണ് റിപ്പോർട്ട്.
February 24, 2025

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണ്ണം, ശ്വാസകോശങ്ങളിൽ കടുത്ത ന്യുമോണിയ

ഫ്രാൻസീസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ സങ്കീർണ്ണം. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. കടുത്ത ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മാർപ്പാപ്പയെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  

കത്തോലിക്ക സഭയിൽ ചരിത്ര തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ, കത്തോലിക്കാ സഭയുടെ താക്കോൽ സ്ഥാനത്ത് വനിതയെ നിയമിച്ച് ഉത്തരവ്

വത്തിക്കാൻ സിറ്റി> കത്തോലിക്കാ സഭയുടെ മതപരമായ ഉത്തരവുകളുടെ ചുമതലയുള്ള ഡിപ്പാർട്ട്‌മെൻ്റിൻ്റെ ചുമതലക്കാരിയായി ഇറ്റാലിയൻ കന്യാസ്ത്രീയായ സിസ്റ്റർ സിമോണ ബ്രാംബില്ലയെ നിയമിച്ച് ഫ്രാൻസിസ് മാർപ്പാപ്പ ഉത്തരവിറക്കി. വത്തിക്കാനിലെ ഒരു പ്രധാന കാര്യാലയത്തിൻ്റെ തലപ്പത്തേക്ക് ആദ്യമായാണ്

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!