എംബസിക്ക് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം ഉണ്ടായതിന് പിന്നാലെ താരം മാഡ്രിഡിലേക്ക്; റിയാദ് വിട്ട് റൊണാൾഡോ; മത്സരങ്ങൾ മാറ്റി ; ആശങ്കയിൽ ആരാധകർ
റിയാദ്> പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നതിനിടെ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ വിട്ടതായി സൂചന. താരത്തിന്റെ ഉടമസ്ഥതയിലുള്ള ആഡംബര സ്വകാര്യ വിമാനം റിയാദിൽ നിന്ന് സ്പെയിനിലെ മാഡ്രിഡിലേക്ക് പറന്നതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതിന് തൊട്ടുപിന്നാലെയായിരുന്നു