Sabarimala Gold Theft - Kerala Times    

Sabarimala Gold Theft

February 10, 2026

ശബരിമല സ്വർണക്കൊള്ളക്കേസ്; നടൻ ജയറാമിന് ഇഡി സമൻസ്

കൊച്ചി> ശബരിമല സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ ജയറാമിന് സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). അടുത്ത ആഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തത തേടാനാണ് ഇഡി നടന് നോട്ടീസ് നൽകിയിരിക്കുന്നത്.

ധൃതിവേണ്ടെന്ന നിലപാടിൽ ഇ.ഡി; ശബരിമല സ്വർണക്കൊള്ളയിൽ ഇ.ഡി. കുറ്റപത്രവും വൈകും

കൊച്ചി> ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണത്തിൽ ധൃതിവേണ്ടെന്ന നിലപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). പ്രതികളായ മുരാരി ബാബുവിനെയും എസ്. ശ്രീകുമാറിനെയും വിശദമായി ചോദ്യംചെയ്‌തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മറ്റുപ്രതികളേയും ഉടൻ ചോദ്യംചെയ്യാൻ വിളിപ്പിക്കുമെങ്കിലും ഉടൻ അറസ്റ്റുണ്ടാവില്ല. അറസ്റ്റുചെയ്താൽ 90 ദിവസത്തിനകം പ്രാഥമിക കുറ്റപത്രമെങ്കിലും നൽകണമെന്നാണ് ചട്ടം. ഇതിന് സാധിക്കാതെവന്നാൽ പ്രതികൾ ജയിൽമോചിതരാകുന്ന സ്ഥിതിവിശേഷമുണ്ടാകും. പ്രതികളെ അറസ്റ്റുചെയ്യുകയും എന്നാൽ, കുറ്റപത്രം
February 9, 2026

ശബരിമല – കട്ടിളപ്പാളി പഴയതുതന്നെ; പക്ഷേ, പൂശിയ സ്വർണം നഷ്ടമായി; VSSC ശാസ്ത്രജ്ഞരുടെ വിശദ മൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം > ശബരിമലയിലെ കട്ടിളപ്പാളികൾ നഷ്ടമായിട്ടില്ലെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം. കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്വർണംപൂശിയ പാളികളുടെയും, ക്ഷേത്രത്തിലെ മറ്റു പാളികളുടെയും ഘടന പരിശോധിച്ച വി.എസ്.എസ്.സി. ശാസ്ത്രജ്ഞരുടെ മൊഴികളിൽനിന്നാണ് പ്രത്യേകാന്വേഷണസംഘം ഈ നിഗമനത്തിലേക്ക്

വിവാദമായ ‘തന്ത്രി നിക്ഷേപം’; ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എസ്‌ഐടി അന്വേഷണം നീളുന്നത് ജോസ് കെ മാണിയുടെ വിശ്വസ്ഥനായിരുന്ന എന്‍എം രാജുവിന്റെ നെടുമ്പറമ്പില്‍ ഫിനാന്‍സിലേക്ക്; ആ  ചതിയില്‍ വലയുന്നത് ആയിരക്കണക്കിന് പേർ;  തന്ത്രിയുടേത് കള്ളപ്പണമോ?

കോട്ടയം> ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തുന്നത് ഇടതുമുന്നണിയിലെ പ്രമുഖ നേതാവിന്റെ സാമ്പത്തിക സാമ്രാജ്യത്തിലേക്ക്. തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെടുമ്പറമ്പില്‍ ഫിനാന്‍സിലാണ് തന്ത്രി രണ്ടരക്കോടി രൂപ

ശബരിമല സ്വർണ്ണക്കൊള്ള പ്രതികൾക്ക് സ്വാഭാവിക ജാമ്യം, അന്വേഷണത്തിൽ സംശയം ഉണ്ടാക്കുന്നു; SITക്കെതിരെ ഹൈക്കോടതി

January 27, 2026
കൊച്ചി> ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിൽ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. കുറ്റപത്രം സമർപ്പിക്കാൻ കാലതാമസം ലഭിക്കുന്നതിനെ തുടർന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. കേസിലെ പ്രതി പങ്കജ് ഭണ്ഡാരി തനിക്കെതിരെയുള്ള എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടും ജാമ്യവും തേടി കോടതി

ശബരിമല സ്വർണ്ണക്കൊള്ള: ജയറാമിന്റെ വിശദീകരണത്തിൽ പൊരുത്തക്കേട്, ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞത് മറ്റൊന്ന്

January 25, 2026
ശബരിമല> ശബരിമലയിലെ സ്വർണ്ണപ്പാളികളുടെ പൂജയുമായി ബന്ധപ്പെട്ട് നടൻ ജയറാമിന്റെ വിശദീകരണത്തിൽ ആശയക്കുഴപ്പം. സ്മാർട്ട് ക്രിയേഷൻസിലെത്തി നടൻ ജയറാം നടത്തിയ പൂജ കട്ടിളപ്പാളിയുടേത് ആണ്. എന്നാൽ ജയറാമിന്റെ വീട്ടിൽ നടന്ന പൂജ ദ്വാരപാലക പാളികളുടേതാണ്. വിവിധ മാസങ്ങളിലാണ് രണ്ട് പൂജകളും നടന്നത്. എന്നാൽ, എല്ലാം നടന്നത്

ശബരിമലയിൽ ഉണ്ടായത് പാളിച്ചയല്ല, കവർച്ചതന്നെ; ആസൂത്രിത കുറ്റകൃത്യം നടന്നു- ഹൈക്കോടതി

January 20, 2026
കൊച്ചി> ശബരിമലയിൽ ക്ഷേത്രസ്വത്ത് ആസൂത്രിതമായി കവർച്ച ചെയ്യപ്പെട്ടുവെന്നാണ് സ്വർണപ്പാളികളിലെ ശാസ്ത്രീയ പരിശോധനയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്ന് ഹൈക്കോടതി. കൊണ്ടുപോയപാളിയല്ല തിരിച്ചെത്തിയത് എന്നതരത്തിലാണ് നിഗമനം. സ്വർണംപൂശാൻ കൊണ്ടുപോയ യഥാർഥ സ്വർണപ്പാളികളിൽ നിക്കൽ, അക്രിലിക് പോളിമർ എന്നിവ ഇല്ല. എന്നാൽ, തിരിച്ചെത്തിച്ച പുതിയ പാളികളിൽ ഇവരണ്ടിന്‍റെയും സാന്നിധ്യമുണ്ട്. അതേസമയം,

ശബരിമല സ്വർണക്കൊള്ളയിൽ കണ്ണടച്ചു; ഹൈക്കോടതി നിയമിച്ച സ്പെഷ്യൽ കമ്മീഷണറായ ജഡ്‌ജിയും ചോദ്യമുനയിൽ

January 4, 2026
തിരുവനന്തപുരം > സ്വർണക്കൊള്ളക്കേസിൽ ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്. ശബരിമലയിലെ ഭരണനടപടികൾ അടക്കമുള്ള കാര്യങ്ങൾ നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യാൻ ഹൈക്കോടതി നിയമിച്ച സ്പെഷ്യൽ കമ്മിഷണർ 2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം. നിയമപരമായിത്തന്നെ ദേവസ്വം മുതലുകൾ സുരക്ഷിതമെന്ന് ഉറപ്പുവരുത്താൻ ഉത്തരവാദിത്വവും കടമയുമുള്ള

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!