തരൂരിൻ്റെ പ്രവര്‍ത്തകസമിതി വിമര്‍ശനത്തില്‍ ഹൈക്കമാണ്ട് കടുത്ത അതൃപ്തിയില്‍; ദുര്‍ബലപ്പെടുത്താനുള്ള നീക്കമെന്ന വിലയിരുത്തലില്‍ എഐസിസി
ന്യൂഡല്‍ഹി> കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഫലപ്രദമല്ലെന്ന ശശി തരൂരിന്റെ വിശദീകരണത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് പൂര്‍ണ്ണ നിരാശര്‍. ശശി തരൂരിന്റെ നീക്കങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനാണെന്ന് എഐസിസി വൃത്തങ്ങള്‍ പ്രതികരിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷമാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. തരൂരിനെ പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുവെന്ന